ഇന്ത്യയിൽനിന്ന് കുവൈത്തിലേക്ക് ആറ് വിമാനം വന്നു
text_fieldsകുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് യാത്രക്കാർ പുറത്തുവരുന്നു
കുവൈത്ത് സിറ്റി: ഇന്ത്യയിൽനിന്ന് കുവൈത്തിലേക്ക് ചൊവ്വാഴ്ച ആറ് വിമാനങ്ങൾ സർവിസ് നടത്തി. ഒന്നര വർഷത്തിനുശേഷമാണ് ഇന്ത്യയിൽനിന്ന് യാത്രാവിമാനങ്ങൾ സജീവമാകുന്നത്. കൊച്ചിയിൽനിന്ന് 167 യാത്രക്കാരുമായി ജസീറ എയർവേസ് രാവിലെ 5.30ന് കുവൈത്തിലിറങ്ങി.
രാവിലെ ആറിന് മുംബൈയിൽനിന്നുള്ള കുവൈത്ത് എയർവേസ് വിമാനം നിലത്തിറങ്ങി. 6.30ന് ചെന്നൈയിൽനിന്നുള്ള കുവൈത്ത് എയർവേസ് വിമാനം എത്തി. ഡൽഹിയിൽനിന്നുള്ള ജസീറ എയർവേസ് വിമാനം ഏഴിന് ലാൻഡിങ് നടത്തി.
കൊച്ചിയിൽനിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനം ഉച്ചക്ക് 2.41ന് കുവൈത്തിലെത്തി. അഹ്മദാബാദിൽനിന്നുള്ള ഇൻഡിഗോ എയർലൈൻസ് രാത്രി ഒമ്പതിനു ശേഷമാണ് എത്തിയത്.
ബുധൻ, വ്യാഴം ദിവസങ്ങളിൽ കൊച്ചിയിൽനിന്നും ഡൽഹിയിൽനിന്നും കുവൈത്ത് എയർവേസ് സർവിസ് നടത്തും. വ്യാഴാഴ്ച കൊച്ചിയിൽനിന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനമുണ്ട്. 250 ദീനാർ മുതലാണ് എയർ ഇന്ത്യ എക്സ്പ്രസിെൻറ ടിക്കറ്റ് നിരക്ക്.
കൂടുതൽ വിമാനങ്ങൾ സർവിസ് നടത്തുന്നതോടെ ടിക്കറ്റ് നിരക്കിൽ കുറവുണ്ടാകുമെന്നാണ് പ്രതീക്ഷ. ഇന്ത്യയിൽനിന്ന് പ്രതിദിനം 768 സീറ്റുകളാണ് പ്രതിദിനം അനുവദിച്ചിട്ടുള്ളത്. ഇതിൽ പകുതി കുവൈത്ത് എയർവേസും ജസീറ എയർവേസും പങ്കിടും. 50 ശതമാനം സീറ്റുകൾ ഇന്ത്യൻ വിമാന കമ്പനികൾക്കാണ്. മാസങ്ങളായി നാട്ടിൽ കുടുങ്ങിക്കിടക്കുന്ന പ്രവാസികൾ വിമാന സർവിസ് സജീവമായതിനെ ആഹ്ലാദത്തോടെയാണ് വരവേൽക്കുന്നത്.ഒരുദിവസം പരമാവധി അനുവദിച്ച സീറ്റുകളുടെ എണ്ണം വർധിപ്പിക്കുന്നതാണ് ഇനി ആഗ്രഹിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

