പശ്ചിമേഷ്യയിലെ മികച്ച 100 സി.ഇ.ഒമാരിൽ ആറുപേർ കുവൈത്തിൽനിന്ന്
text_fieldsകുവൈത്ത് സിറ്റി: ഫോബ്സ് മിഡിൽ ഈസ്റ്റ് 2026 പശ്ചിമേഷ്യയിലെ 100 ശക്തരായ കമ്പനി സി.ഇ.ഒമാരെ തെരഞ്ഞെടുത്തപ്പോൾ ആറുപേർ കുവൈത്തിൽനിന്ന്. കുവൈത്ത് പെട്രോളിയം കോർപറേഷൻ സി.ഇ.ഒ ശൈഖ് നവാഫ് അൽ സൗദ് കുവൈത്തിൽ ആദ്യ സ്ഥാനവും മേഖലയിൽ നാലാം സ്ഥാനവും നേടി.
രണ്ടാം സ്ഥാനം രണ്ടുപേർ പങ്കിട്ടു. കുവൈത്ത് ഫിനാൻസ് ഹൗസ് സി.ഇ.ഒ ഖാലിദ് അൽ ശംലാൻ, നാഷനൽ ബാങ്ക് ഓഫ് കുവൈത്ത് സി.ഇ.ഒ ഇസ്സാം അൽ സാഖിർ എന്നിവർ കുവൈത്തിൽ രണ്ടാമതാണ്.
പശ്ചിമേഷ്യയിൽ 14ാമതാണ് ഇവരുടെ റാങ്ക്. ടെലികോം കമ്പനിയായ സൈൻ കുവൈത്ത് സി.ഇ.ഒ ബദർ അൽ ഖറാഫിയാണ് രാജ്യത്ത് മൂന്നാം സ്ഥാനത്ത് (മേഖലയിൽ 36), നാലാമതുള്ള കുവൈത്ത് പ്രോജക്ട്സ് കമ്പനി ഹോൾഡിങ് സി.ഇ.ഒ ശൈഖ അദ്ന നാസർ അസ്സബാഹ് മേഖലയിൽ 56ാം സ്ഥാനത്താണ്.
അഞ്ചാം സ്ഥാനത്ത് കുവൈത്ത് ഓയിൽ കമ്പനിയുടെ അഹ്മദ് അൽ എയ്ദാനാണ് (മേഖലയിൽ 78). യു.എ.ഇയിൽനിന്ന് 31 പേരും ഈജിപ്തിൽനിന്ന് 15 പേരും, സൗദിയിൽനിന്ന് 13 പേരും പട്ടികയിൽ ഇടംപിടിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

