ജലീബും സാൽമിയയും അടക്കം ആറ് കേന്ദ്രങ്ങളിൽ ഖിയാമുല്ലൈൽ ഇല്ല
text_fieldsകുവൈത്ത് സിറ്റി: ജനസാന്ദ്രത കൂടിയ ആറുകേന്ദ്രങ്ങളിൽ ഇത്തവണ റമദാനിലെ പ്രത്യേക രാത്രി നമസ്കാരമായ ഖിയാമുല്ലൈലിന് അനുമതിയില്ല.ഹവല്ലി, നുഗ്റ, മൈദാൻ ഹവല്ലി, സാൽമിയ, ജലീബ് അൽ ശുയൂഖ്, മഹബൂല എന്നിവിടങ്ങളിലാണ് ഖിയാമുല്ലൈലിന് അനുമതി നൽകാതിരുന്നത്. വിദേശികൾ തിങ്ങിപ്പാർക്കുന്ന സ്ഥലങ്ങൾ കൂടിയാണിത്. കോവിഡ് വ്യാപന പശ്ചാത്തലത്തിലാണ് നിയന്ത്രണം.
തറാവീഹ് നമസ്കാരം നടക്കുന്ന മറ്റു പള്ളികളിലെല്ലാം റമദാൻ അവസാന പത്തിൽ ഖിയാമുല്ലൈൽ ഉണ്ടാകും.രാത്രി നമസ്കാരം സംഘടിപ്പിക്കുന്നത് സംബന്ധിച്ച് മസ്ജിദ് ജീവനക്കാർക്ക് ഒൗഖാഫ് മന്ത്രാലയം നിർദേശം നൽകിയിട്ടുണ്ട്. രാത്രി 12ന് ശേഷമാകും നമസ്കാരം ആരംഭിക്കുക.
പുരുഷന്മാർക്ക് മാത്രമാകും പ്രവേശനം. സാമൂഹിക അകലം പാലിക്കുന്നത് ഉൾപ്പെടെ കോവിഡ് കാലത്തെ പ്രത്യേക നിർദേശങ്ങൾ എല്ലാം പാലിക്കണം.നമസ്കാരത്തിന് നിൽക്കുന്ന ഒാരോരുത്തർക്കും ഇടയിൽ അകലം സൂക്ഷിക്കണം, മുസല്ല കൊണ്ടുവരണം, മാസ്ക് ധരിക്കണം, ഭജനയിരിക്കലും നോമ്പുതുറ സംഗമങ്ങളും അടക്കം കാര്യങ്ങൾക്ക് ഏർപ്പെടുത്തിയ വിലക്ക് തുടരും. വാക്സിൻ എടുക്കാത്തവരോട് വീട്ടിൽ നമസ്കരിക്കാനാണ് ഒൗഖാഫ് മന്ത്രാലയം നിർദേശിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

