Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightമ​യ​ക്കു​മ​രു​ന്നും...

മ​യ​ക്കു​മ​രു​ന്നും തോ​ക്കു​മാ​യി ആ​റു​പേ​ർ പി​ടി​യി​ൽ

text_fields
bookmark_border
drugs-seized-imprisonment
cancel

കു​വൈ​ത്ത് സി​റ്റി: വി​വി​ധ മ​യ​ക്കു​മ​രു​ന്നു​ക​ളും തോ​ക്കു​ക​ളു​മാ​യി ആ​റു​പേ​രെ നാ​ർ​കോ​ട്ടി​ക് ക​ൺ​ട്രോ​ൾ ജ​ന​റ​ൽ ഡി​പ്പാ​ർ​ട്മെ​ന്റി​ലെ ക്രി​മി​ന​ൽ സു​ര​ക്ഷ വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​ർ പി​ടി​കൂ​ടി. വി​വി​ധ ത​ര​ത്തി​ലു​ള്ള മൂ​ന്നു കി​ലോ മ​യ​ക്കു​മ​രു​ന്ന്, 1364 സൈ​ക്കോ​ട്രോ​പി​ക് ഗു​ളി​ക​ക​ൾ, ര​ണ്ട് തോ​ക്കു​ക​ൾ, ഒ​രു പി​സ്റ്റ​ൾ എ​ന്നി​വ ഇ​വ​രി​ൽ നി​ന്ന് പി​ടി​ച്ചെ​ടു​ത്തു.

ചോ​ദ്യം​ചെ​യ്യ​ലി​ൽ പി​ടി​ച്ചെ​ടു​ത്ത വ​സ്തു​ക്ക​ൾ വി​ൽ​പ​ന​ക്കു​ള്ള​താ​ണെ​ന്ന് പ്ര​തി​ക​ൾ സ​മ്മ​തി​ച്ചു. തു​ട​ർ ന​ട​പ​ടി​ക​ൾ​ക്കാ​യി പ്ര​തി​ക​ളെ​യും പി​ടി​ച്ചെ​ടു​ത്ത വ​സ്തു​ക്ക​ളും ബ​ന്ധ​പ്പെ​ട്ട വ​കു​പ്പി​ന് കൈ​മാ​റി. മ​ന്ത്രാ​ല​യ​ത്തി​ന്റെ എ​ല്ലാ മേ​ഖ​ല​ക​ളും ല​ഹ​രി​ക്കെ​തി​രാ​യ പോ​രാ​ട്ടം തു​ട​രു​ക​യാ​ണെ​ന്നും ല​ഹ​രി മാ​ഫി​യ​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി തു​ട​രു​മെ​ന്നും ഒ​ന്നാം ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും ആ​ഭ്യ​ന്ത​ര മ​ന്ത്രി​യും ആ​ക്ടി​ങ് പ്ര​തി​രോ​ധ മ​ന്ത്രി​യു​മാ​യ ശൈ​ഖ് ത​ലാ​ൽ അ​ൽ ഖാ​ലി​ദ് വ്യ​ക്ത​മാ​ക്കി.

സു​ര​ക്ഷ ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി സ​ഹ​ക​രി​ക്കാ​നും ല​ഹ​രി​ക്ക​ട​ത്തു​കാ​രെ കു​റി​ച്ച് വി​വ​രം ല​ഭി​ച്ചാ​ൽ എ​മ​ർ​ജ​ൻ​സി ഫോ​ണി​ലേ​ക്കും (112) ജ​ന​റ​ൽ അ​ഡ്മി​നി​സ്ട്രേ​ഷ​ൻ ഫോ​ർ ഡ്ര​ഗ് ക​ൺ​ട്രോ​ൾ (1884141) ഹോ​ട്ട്‌​ലൈ​നി​ലും റി​പ്പോ​ർ​ട്ട് ചെ​യ്യാ​ൻ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:drugsgunsarrest
News Summary - Six arrested with drugs and guns
Next Story