ശിവകുമാറിന് കല(ആർട്ട്) കുവൈത്ത് യാത്രയയപ്പ്
text_fieldsപി.കെ. ശിവകുമാറിന് കല(ആർട്ട്) കുവൈത്തിന്റെ ഉപഹാരം കൈമാറുന്നു
കുവൈത്ത് സിറ്റി: മൂന്നു പതിറ്റാണ്ടു കാലത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് തിരിക്കുന്ന കല(ആർട്ട്) കുവൈത്ത് പ്രസിഡണ്ട് പി.കെ. ശിവകുമാറിനും, എക്സിക്യൂട്ടീവ് അംഗം ജ്യോതി ശിവകുമാറിനും മകൾ നിഖിത ശിവകുമാറിനും കല(ആർട്ട്) കുവൈത്ത് പ്രവർത്തകരും സുഹൃത്തുക്കളും ചേർന്ന് യാത്രയയപ്പും ആദരവും നൽകി. അബ്ബാസിയ എവർ ഗ്രീൻ ഹാളിൽ നടന്ന സംഗമത്തിൽ അസോസിയേഷൻ ജനറൽ സെക്രട്ടറി അനീഷ് വർഗീസ് സ്വാഗതം പറഞ്ഞു. നിയുക്ത പ്രസിഡണ്ട് വി.പി.മുകേഷ് അധ്യക്ഷത വഹിച്ചു.
നിറം-2025 ജനറൽ കൺവീനർ ജിയാഷ് അബ്ദുൽ കരീം, സിസിത ഗിരീഷ്, പി.ഡി.രാഗേഷ്, സുനിൽ കുമാർ, മുസ്തഫ, നജീബ്, ഹനീഫ്, സുമേഷ്, അമ്പിളി രാഗേഷ്, സുനിൽ കുളനട, മനോജ് കാപ്പാട് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. കല(ആർട്ട്) ജനറൽ സെക്രട്ടറി, നിറം ജനറൽ കൺവീനർ, പ്രസിഡണ്ട് എന്നീ ഭാരവാഹിത്വങ്ങൾ വിവിധ ഘട്ടങ്ങളിലായി വഹിച്ച ശിവകുമാറിന് സംഘടനാ പാടവവും സാമൂഹിക പ്രതിബദ്ധതയും കൊണ്ട് സഹപ്രവർത്തകരുടെയും, കുവൈത്ത് മലയാളി സമൂഹത്തിന്റെയും സ്നേഹവും ആദരവും നേടിയെടുക്കാൻ കഴിഞ്ഞിട്ടുണ്ടെന്ന് സംസാരിച്ചവർ സൂചിപ്പിച്ചു. കല(ആർട്ട്) കുവൈറ്റിന്റെ സ്നേഹോപഹാരം പ്രവർത്തകർ ശിവകുമാറിനും കുടുംബത്തിനും കൈമാറി. ശിവകുമാറും, ജ്യോതി ശിവകുമാറും, നിഖിതയും മറുപടി പ്രസംഗം നടത്തി. ട്രഷറർ അജിത് കുമാർ നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

