ഫ്രീ സ്കീയിങ് ചാമ്പ്യൻഷിപ്പിൽ മെഡലുയർത്തി സഹോദരങ്ങൾ
text_fieldsസലീലിനും സഫയും കുവൈത്ത് ദേശീയപതാകയുമായി
കുവൈത്ത് സിറ്റി: ദുബൈ ഇന്റർനാഷനൽ ഫ്രീ സ്കീയിങ് ചാമ്പ്യൻഷിപ്പിൽ കുവൈത്തിലെ ഐസ് സ്കീയിങ് ടീമിന് മികച്ച നേട്ടം. വിവിധ വിഭാഗങ്ങളിലായി കുവൈത്ത് താരങ്ങൾ ആറ് മെഡലുകൾ നേടി. വനിത മത്സരത്തിൽ സഹോദരങ്ങളായ സലീലിനും സഫ അബ്ദുല്ലയുമാണ് കുവൈത്തിനായി മിന്നും പ്രകടനം കാഴ്ചവെച്ചത്.
സലീൽ ഒരു സ്വർണവും രണ്ട് വെള്ളി മെഡലും നേടിയപ്പോൾ സഹോദരി സഫ ഒരു സ്വർണവും ഒരു വെള്ളിയും ഒരു വെങ്കലവും നേടി. മെഡൽ നേട്ടത്തിൽ സന്തോഷം പ്രകടിപ്പിച്ച സഹോദരങ്ങൾ കുവൈത്ത് വിന്റർ ഗെയിംസ് ക്ലബിന്റെ പിന്തുണയെ നന്ദി അറിയിച്ചു.
ചാമ്പ്യൻഷിപ്പിൽ ബഹ്റൈൻ, മാസിഡോണിയ, ബെൽജിയം, ലാത്വിയ, ഗ്രീസ്, എസ്തോണിയ, പോളണ്ട്, തായ്ലൻഡ്, യു.എ.ഇ എന്നിവിടങ്ങളിൽനിന്നുള്ള ടീമുകൾ പങ്കെടുത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

