കുവൈത്തിൽ സൈറൺ ട്രയല് റണ് ഇന്ന്
text_fieldsകുവൈത്ത് സിറ്റി: കുവൈത്തില് മുന്നറിയിപ്പ് സൈറണിന്റെ ട്രയല് റണ് തിങ്കളാഴ്ച നടത്തുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. രാവിലെ പത്തു മുതല് എല്ലാ ഗവർണറേറ്റുകളിലും മുന്നറിയിപ്പ് സൈറണുകള് മുഴങ്ങും. ജനങ്ങൾക്ക് ജാഗ്രത നിർദേശം നൽകുന്നതിന്റെ ഭാഗമായാണ് ട്രയൽ റൺ നടത്തുന്നതെന്ന് അധികൃതർ വ്യക്തമാക്കി.
അടിയന്തര ഘട്ടങ്ങളിൽ മൂന്ന് ഘട്ടങ്ങളായാണ് ശബ്ദ മുന്നറിയിപ്പുകള് നല്കുക. സൈറണിന്റെ ശബ്ദം സംബന്ധിച്ച് പരാതിയുണ്ടെങ്കിൽ അത് പരിഹരിക്കും. നേരത്തേ സ്ഥാപിച്ച സൈറണുകള് കാര്യക്ഷമമാണോയെന്ന് പരിശോധിക്കുന്നതും പൊതുജനങ്ങളെ ബോധവത്കരിക്കലും ട്രയൽ റൺ കൊണ്ട് ലക്ഷ്യമിടുന്നതായും അധികൃതര് പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

