എസ്.ഐ.ആർ; ഹെൽപ് ഡെസ്കുമായി പ്രവാസി വെൽഫെയർ കുവൈത്ത്
text_fieldsകുവൈത്ത് സിറ്റി: രാജ്യത്ത് എസ്.ഐ.ആർ നടപ്പിലാക്കുന്ന പശ്ചാത്തലത്തിൽ പ്രവാസികൾ ഉൾപ്പെടെയുള്ള വോട്ടർമാർക്ക് മാർഗനിർദേശങ്ങൾ നൽകുന്നതിനായി പ്രവാസി വെൽഫെയർ കുവൈത്ത് ഹെൽപ് ഡെസ്ക്ക് ആരംഭിച്ചതായി ഭാരവാഹികൾ അറിയിച്ചു. എസ്.ഐ.ആർ നടപടിക്രമങ്ങളിലെ സംശയങ്ങൾക്ക് ഹെൽപ് ഡെസ്കിലൂടെ മറുപടി ലഭിക്കും.
വോട്ടർ പട്ടിക പരിശോധിക്കുന്നതിനും പ്രവാസി വോട്ടർമാർക്ക് വോട്ടർ പട്ടികയിൽ പേരു ചേർക്കുന്നതിനാവശ്യമായ സഹായങ്ങളും ഹെൽപ് ഡെസ്ക് വഴി സജ്ജമാക്കിയിട്ടുണ്ട്. പ്രത്യേകം പരിശീലനം നേടിയ പ്രവാസി വെൽഫെയർ കുവൈത്തിന്റെ റിസോഴ്സ് പേഴ്സണാണ് ഹെൽപ് ഡെസ്കിൽ സേവനമനുഷ്ടിക്കുന്നത്. ദിവസവും വൈകീട്ട് ആറു മുതൽ ഒമ്പതു വരെ സേവനം ലഭ്യമാണ്. നേരിട്ട് വിളിക്കുകയോ വാട്സാപ് വഴിയോ ബന്ധപ്പെടാം. ഫോൺ നമ്പറുകൾ: 55652214/50222602/99354375/66643890 / 55238583 / 67075262
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

