എസ്.ഐ.ആർ ; പ്രവാസി വെൽഫെയർ ഹെൽപ് ഡെസ്ക് സജീവം
text_fieldsപ്രവാസി വെൽഫെയർ എസ്.ഐ.ആർ ഹെൽപ് ഡെസ്ക്
കുവൈത്ത് സിറ്റി: എസ്.ഐ.ആർ കരട് വോട്ടർപട്ടിക പ്രസിദ്ധീകരിച്ച സാഹചര്യത്തിൽ വോട്ടർപട്ടികയിൽ ഉൾപ്പെടാത്ത പ്രവാസികൾക്ക് പേരുചേർക്കുന്നതിനായി പ്രവാസി വെൽഫെയർ കുവൈത്ത് ഹെൽപ് ഡെസ്ക് പ്രവർത്തനം സജീവമാക്കി.
വോട്ടർപട്ടികയിൽ പേരുചേർക്കൽ, ലിസ്റ്റിൽ പ്രവാസികളുടെയും കുടുംബാംഗങ്ങളുടെയും വിവരങ്ങൾ പരിശോധിക്കൽ, എസ്.ഐ.ആർ വിഷയങ്ങളിൽ സംശയനിവാരണം തുടങ്ങിയ സേവനങ്ങൾ ഹെൽപ്പ് ഡെസ്കുകളിൽ ലഭ്യമാണെന്ന് പ്രവാസി വെൽഫെയർ കുവൈത്ത് പ്രസിഡന്റ് റഫീഖ് ബാബു പൊൻമുണ്ടം പറഞ്ഞു.
സേവനം ആവശ്യമുള്ളവർക്ക് അബ്ബാസിയ(55842330 50852442), ഫർവ്വാനിയ(65975390, 97308010), ഖൈത്താൻ(60010194 41126578), സാൽമിയ(55238583 66643890), റിഗായ് (97601023 98920550), അബൂഹലീഫ(55652214), ഫഹാഹീൽ(65975080), കുവൈത്ത് സിറ്റി (66320515) നമ്പറുകളിൽ ബന്ധപ്പെടാം.
ആവശ്യമായ രേഖകൾ: പാസ്പോർട്ട് കോപ്പി, സിവിൽ ഐഡി കോപ്പി, ഫോട്ടോ, നിലവിൽ വോട്ടർ പട്ടികയിൽ പേരുള്ള ബന്ധുവിന്റെ വോട്ടർ ഐഡി കാർഡ് നമ്പർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

