‘സിങ് കുവൈത്ത്’ പ്രൗഢഗംഭീരം, പാട്ടിൽ അലിഞ്ഞ സമ്മോഹന ദിനം
text_fieldsഗൾഫ് മാധ്യമം-മെട്രോ മെഡിക്കൽ ‘സിങ് കുവൈത്ത്’ മി ഫ്രണ്ട് ബിസിനസ് സൊല്യുഷൻ ചീഫ് പാർട്ണർ മുഫരിഹ് ഹമദ് ഹുസൈൻ അൽ റഷീദി ഉദ്ഘാടനം ചെയ്യുന്നു. മെട്രോ മെഡിക്കൽ ഗ്രൂപ് ഫൗണ്ടറും ചെയർമാനും സി.ഇ.ഒയുമായ മുസ്തഫ ഹംസ, മാംഗോ ഹൈപ്പർ ചെയർമാനും മാനേജിങ് ഡയറക്ടറുമായ റഫീഖ് അഹമ്മദ്, എ.എം.ഗ്രൂപ് ചെയർമാനും ദുബൈ ദുബൈ കറട് മകാനി മാനേജിങ് ഡയറക്ടറുമായ ആബിദ് അബ്ദുൽ കരീം, അൽ അൻസാരി എക്സ്ചേഞ്ച് ജനറൽ മാനേജർ അബ്ദുറഹ്മാൻ, ഗൾഫ് മാധ്യമം കുവൈത്ത് എക്സിക്യുട്ടിവ് ചെയർമാൻ പി.ടി. ശരീഫ്, കൺട്രി ഹെഡ് സി.കെ.നജീബ്, ഗൾഫ് മാധ്യമം ഡയറക്ടർ സലിം അമ്പലൻ, ടൈം ഹൗസ് കൺട്രി ഹെഡ് ഇർഷാദ്, ഗ്രാൻഡ് ഹൈപ്പർ ഡയറക്ടർ അയ്യൂബ് കച്ചേരി, മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് കൺട്രി ഹെഡ് അഫ്സൽഖാൻ, ടോം ആൻഡ് ജെറി മാനേജിങ്
ഡയറക്ടർ ഷബീർ മണ്ടോളി, ക്വാളിറ്റി ഫുഡ് സ്റ്റഫ് മാനേജിങ് ഡയറക്ടർ മുസ്തഫ, ഗൾഫ് മാധ്യമം കുവൈത്ത് റെസിഡന്റ് മാനേജർ ഫൈസൽ മഞ്ചേരി എന്നിവർ സമീപം
കുവൈത്ത് സിറ്റി: കുവൈത്ത് മലയാളികൾ ആകാംക്ഷയോടെ കാത്തിരുന്ന ഗൾഫ്മാധ്യമം-മെട്രോ മെഡിക്കൽ ‘സിങ് കുവൈത്തിന്’ ആവേശ സമാപനം. വൈകീട്ട് മൂന്നു മണിയോടെ ഫൈനൽ മത്സരത്തോടെ അബ്ബാസിയ ആസ്പെയർ ഇന്ത്യൻ ഇന്റർനാഷനൽ സ്കൂൾ ഓപൺ ഗ്രൗണ്ടിൽ ആരംഭിച്ച പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം വൈകീട്ട് ആറിന് നിറഞ്ഞ സദസ്സിൽ നടന്നു.
ചടങ്ങിൽ ഗൾഫ് മാധ്യമം ഡയറക്ടർ സലിം അമ്പലൻ വിശിഷ്ട അതിഥികളെ സ്വാഗതം പറഞ്ഞു. മി ഫ്രണ്ട് ബിസിനസ് സൊല്യുഷൻ ചീഫ് പാട്ണർ മുഫരിഹ് ഹമദ് ഹുസൈൻ അൽ റഷീദി ഉദ്ഘാടനം ചെയ്തു. മി ഫ്രണ്ട് ബിസിനസ് സൊല്യുഷൻ ചീഫ്
പാർട്ണർ മെഫാറെ ഹംദ് ഹുസൈൻ ആശംസ നേർന്നു. മെട്രോ മെഡിക്കൽ ഗ്രൂപ് ഫൗണ്ടറും ചെയർമാനും സി.ഇ.ഒയുമായ മുസ്തഫ ഹംസ, മാംഗോ ഹൈപ്പർ ചെയർമാനും മാനേജിങ് ഡയറക്ടറുമായ റഫീഖ് അഹമ്മദ്, എ.എം.ഗ്രൂപ് ചെയർമാനും ദുബൈ ദുബൈ കറട് മകാനി മാനേജിങ് ഡയറക്ടറുമായ ആബിദ് അബ്ദുൽ കരീം, ടൈം ഹൗസ് കൺട്രി ഹെഡ് ഇർഷാദ്, അൽ അൻസാരി എക്സേഞ്ച് ജനറൽ മാനേജർ അബ്ദുറഹ്മാൻ, ഗ്രാൻഡ് ഹൈപ്പർ ഡയറക്ടർ അയ്യൂബ് കച്ചേരി, മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് കൺട്രി ഹെഡ് അഫ്സൽഖാൻ, ടോം ആൻഡ് ജെറി മാനേജിങ് ഡയറക്ടർ ഷബീർ മണ്ടോളി, ക്വാളിറ്റി ഫുഡ് സ്റ്റഫ് മാനേജിങ് ഡയറക്ടർ മുസ്തഫ, ഗൾഫ് മാധ്യമം കുവൈത്ത് റെസിഡന്റ് മാനേജർ ഫൈസൽ മഞ്ചേരി, ഗൾഫ് മാധ്യമം കുവൈത്ത് എക്സിക്യുട്ടിവ് ചെയർമാൻ പി.ടി. ശരീഫ്, കൺട്രി ഹെഡ് സി.കെ.നജീബ് എന്നിവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.
ഫൈനലിൽ മാറ്റുരച്ചവർ
ചിത്രങ്ങൾ: ഇളയത് ഇടവ
ദേവന പ്രശാന്ത്
ഹെലൻ സൂസൻ ജോസ്
നയന രതീശൻ നായർ
സറാഫിൻ ഫ്രഡ്ഡി
എം.വി. റഹൂഫ്
രാഗം മേളം, ആവേശ താളം...
കുവൈത്ത് സിറ്റി: വെള്ളിയാഴ്ച മൂന്നു മണിമുതൽ അബ്ബാസിയ ആസ്പെയർ ഇന്ത്യൻ ഇന്റർനാഷനൽ സ്കൂൾ ഓപൺ ഗ്രൗണ്ടിൽ നടന്ന ഫൈനൽ മത്സരം കുവൈത്തിലെ സംഗീത പ്രതിഭകളുടെ മാറ്റുരക്കലായി. പ്രമുഖ ഗായകരായ കണ്ണൂർ ഷരീഫ്, ജ്യോത്സ്ന, സിജു സിയാൻ എന്നിവർ ഫൈനലിലെ മത്സരാർഥികളെ വിലയിരുത്തി.
ആയിരത്തോളം പേർ പങ്കെടുത്ത ആദ്യ റൗണ്ടിൽനിന്ന് കടുത്ത മത്സരങ്ങളിലൂടെ അവസാന റൗണ്ടിലെത്തിയ പത്തുപേരാണ് ഫൈനൽ മത്സരത്തിൽ മാറ്റുരച്ചത്. സീനിയർ വിഭാഗത്തിൽനിന്നു അഞ്ചുപേരും ജൂനിയർ വിഭാഗത്തിൽനിന്നു അഞ്ചു പേരും മികച്ച ഗാനങ്ങളുമായി വേദിനിറഞ്ഞപ്പോൾ ആസ്പെയർ ഇന്ത്യൻ ഇന്റർനാഷനൽ സ്കൂൾ അങ്കണം പാട്ടുത്സവത്തിന്റെ സമ്മോഹന ദിനമായി. അവതാരക ഡയാന ഹമീദും സന്തോഷത്തിൽ പങ്കുചേർന്നു.
ജൂനിയർ വിഭാഗത്തിൽ ദേവന പ്രശാന്ത്, ഹെലൻ സൂസൻ ജോസ്, നയന രതീശൻ നായർ, സറാഫിൻ ഫ്രഡ്ഡി, ശ്രീനന്ദ മനോജ് എന്നിവരും സീനിയർ വിഭാഗത്തിൽ എം.വി. റഹൂഫ്, നിലൂഫർ, രോഹിത് എസ് നായർ, റൂത്ത് ആൻ ടോബി, ശ്യാമ ചന്ദ്രൻ എന്നിവരും ഫൈനൽ മത്സരത്തിൽ മാറ്റുരച്ചു.
ഡയാന ഹമീദ്
കുവൈത്തിലെ മികച്ച ഗായകർ, കൈനിറയെ സമ്മാനം
കുവൈത്ത് സിറ്റി: കുവൈത്തിലെ മികച്ച ഗായകർ എന്നതിനൊപ്പം ആകർഷകമായ സമ്മാനങ്ങളും വിജയികൾക്ക് ലഭിച്ചു. ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് മെമന്റോയും കാഷ് പ്രൈസും, ഫൈനലിൽ എത്തിയ എല്ലാവർക്കും ഗിഫ്റ്റ് വൗച്ചറുകളും പ്രത്യേക സമ്മാനങ്ങളും ലഭിച്ചു. ജ്യോത്സ്ന,കണ്ണൂർ ഷരീഫ്, സിജു സിയാൻ എന്നിവർ വിജയികൾക്ക് മെമന്റോയും കാഷ് പ്രൈസും കൈമാറി.
മെട്രോ മെഡിക്കൽ ഗ്രൂപ് ഫൗണ്ടറും ചെയർമാനും സി.ഇ.ഒയുമായ മുസ്തഫ ഹംസ, എ.എം. ഗ്രൂപ് ചെയർമാനും ദുബൈ ദുബൈ കറക് മക്കാനി മാനേജിങ് ഡയറക്ടറുമായ ആബിദ് അബ്ദുൽ കരീം, ടൈം ഹൗസ് കൺട്രി ഹെഡ് ഇർഷാദ് എന്നിവർ മറ്റു സമ്മാനങ്ങളും വിതരണം ചെയ്തു.
ഗൾഫ് മാധ്യമം ഡയറക്ടർ സലിം അമ്പലൻ, ഗൾഫ് മാധ്യമം കുവൈത്ത് എക്സിക്യൂട്ടിവ് അംഗം ഫിറോസ് ഹമീദ്, കൺട്രി ഹെഡ് സി.കെ. നജീബ്, എഡിറ്റോറിയൽ ഹെഡ് അസ്സലാം, സർക്കുലേഷൻ മാനേജർ എസ്.പി. നവാസ് എന്നിവർ വിജയികളെ അഭിനന്ദിച്ചു.സെമിഫൈനൽ ജഡ്ജുകളായിരുന്ന ഷീബ പെയ്റ്റൺ, ശ്രീകുമാർ കെ ശ്രീധരൻ, ഹുസ്ന അനീസ്, സെമിഫൈനൽ ക്രോഡീകരിച്ച യാസിർ കരിങ്കല്ലത്താണി എന്നിവർക്കും ജ്യോത്സ്ന, കണ്ണൂർ ഷരീഫ്, സിജു സിയാൻ എന്നിവർ മെമന്റോ നൽകി.
ആഘോഷമാക്കി പ്രവാസി സമൂഹം
കുവൈത്ത് സിറ്റി: പ്രവാസ ഭൂമികയിൽ മലയാളികളുടെ ശബ്ദവും സാന്നിദ്ധ്യവുമായി കാൽനൂറ്റാണ്ട് പിന്നിട്ട ‘ഗൾഫ് മാധ്യമം’ കുവൈത്ത് മലയാളികൾക്കായി ഒരുക്കിയ സംഗീത മത്സരവും പ്രവാസികൾ ഏറ്റെടുത്തു. ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി നടന്ന സംഗീത മത്സരത്തിൽ ആയിരത്തോളം പേരാണ് പങ്കാളികളായത്.
ഇതിൽനിന്ന് ഷോർട്ട് ലിസ്റ്റ് ചെയ്ത 20 പേർ സെമി ഫൈനലിലേക്കും സെമിഫൈനലിൽനിന്ന് 10 പേർ ഫൈനൽ റൗണ്ടിലേക്കും യോഗ്യത നേടി. മത്സരത്തിന്റെ ഭാഗമല്ലാത്ത ഗായകരുടെയും സംഗീത മേഖലയിൽ ഉള്ളവരുടെയും പിന്തുണയും മത്സരത്തിലുണ്ടായി.
വെള്ളിയാഴ്ച അബ്ബാസിയ ആസ്പെയർ ഇന്ത്യൻ ഇന്റർനാഷനൽ സ്കൂൾ ഓപൺ ഗ്രൗണ്ടിൽ നടന്ന ഫൈനൽ മത്സരവും ഗാനസന്ധ്യയും ആസ്വദിക്കാൻ ഒഴുകിയ എത്തിയ ജനം കാൽനൂറ്റാണ്ടായി ‘ഗൾഫ് മാധ്യമത്തിന്’ നൽകുന്ന പിന്തുണയുടെ അടയാളപ്പെടുത്തലുമായി.
വെള്ളിയാഴ്ചയിലെ അവധിദിനത്തിൽ മലയാളീ കുടുംബങ്ങൾ ഒന്നടങ്കം വന്നുചേർന്നു. കുവൈത്ത് ഇന്ഫര്മേഷന് മിനിസ്ട്രി പ്രതിനിധികൾ, കുവൈത്തിലെ വ്യാപാര പ്രമുഖർ, സംഘടന-സാംസ്കാരിക പ്രവർത്തകർ എന്നിവർ പരിപാടിയുടെ ഭാഗമായി. സംഗീത മത്സരവും ഗാനസന്ധ്യയും സമ്മാനിച്ച അവിസ്മരണീയ ഓർമകളുമായാണ് പ്രവാസി സമൂഹം മടങ്ങിയത്.
ഗൾഫ് മാധ്യമം-മെട്രോ മെഡിക്കൽ സിങ് കുവൈത്ത് സദസ്സ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

