ജീവിതത്തെ നന്മയുടെ വെളിച്ചമായി പാകപ്പെടുത്തുക -സിംസാറുൽ ഹഖ് ഹുദവി
text_fieldsകെ.ഐ.സി ഫഹാഹീൽ, മഹ്ബൂല മേഖലകൾ സംയുക്തമായി സംഘടിപ്പിച്ച പരിപാടിയിൽ
സിംസാറുൽ ഹഖ് ഹുദവി സംസാരിക്കുന്നു
കുവൈത്ത് സിറ്റി: അധാർമികത ഇരുട്ടു പരത്തുന്ന കാലത്ത് ജീവിതത്തെ നന്മയുടെ വെളിച്ചമാകാൻ പാകപ്പെടുത്തണമെന്ന് പ്രമുഖ പ്രഭാഷകൻ സിംസാറുൽ ഹഖ് ഹുദവി. സമകാലിക പ്രശ്നങ്ങൾക്ക് പരിഹാരം അല്ലാഹുവിലുള്ള പൂർണ സമർപ്പണമാണെന്നും അദ്ദേഹം പറഞ്ഞു. കെ.ഐ.സി ഫഹാഹീൽ, മഹ്ബൂല മേഖലകൾ സംയുക്തമായി സംഘടിപ്പിച്ച പ്രഭാഷണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്ര പ്രസിഡന്റ് അബ്ദുൽ ഗഫൂർ ഫൈസി ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം ചെയർമാൻ അമീൻ മുസ്ലിയാർ അധ്യക്ഷത വഹിച്ചു.
കെ.ഐ.സി വൈസ് ചെയർമാൻ ഉസ്മാൻ ദാരിമി അടിവാരം പ്രാർഥന നിർവഹിച്ചു. നാസർ അൽ മശ്ഹൂർ തങ്ങൾ, കേന്ദ്ര ജനറൽ സെക്രട്ടറി സൈനുൽ ആബിദ് ഫൈസി, മെഡെക്സ് മെഡിക്കൽ ഗ്രൂപ് ചെയർമാൻ മുഹമ്മദലി, കെ.എം.സി.സി പ്രസിഡന്റ് ശറഫുദ്ദീൻ കണ്ണേത്ത്, കെ.കെ.എം.എ ജനറൽ സെക്രട്ടറി റഫീഖ് തുടങ്ങിയവർ സംസാരിച്ചു.
പോസ്റ്റർ ഡിസൈൻ മത്സരത്തിന്റെയും ‘കമന്റ്’മത്സരത്തിന്റെയും വിജയികൾക്കുള്ള സമ്മാന വിതരണം സിംസാറുൽ ഹഖ് ഹുദവി നിർവഹിച്ചു. മാസ്റ്റർ ഇംതിനാൻ, സഅദ്, വസീം എന്നിവർ പാട്ടുപാടി. പ്രോഗ്രാം ജനറൽ കൺവീനർ റഷീദ് മസ്താൻ സ്വാഗതവും കൺവീനർ ഇസ്മായിൽ വള്ളിയോത്ത് നന്ദിയും പറഞ്ഞു.
അബ്ദുസ്സലാം പെരുവള്ളൂർ, ശിഹാബ് മാസ്റ്റർ, സയ്യിദ് ഇല്യാസ് ബാഹസൻ, എൻജിനീയർ മുനീർ, ഹസൻ തഖ്വ, ആദിൽ, മുഹമ്മദ് സമീർ, ഹംസക്കുട്ടി, ടി.വി. ഫൈസൽ, എ.ജി. മുഹമ്മദ്, ആരിഫ്, തസ്ലീം, മുഷ്താഖ്, നാസർ, റാഷിദ്, ഹംസ വാണിയന്നൂർ എന്നിവർ പരിപാടി ഏകോപിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.