പുതിയ സീസണിൽ പുത്തൻ ജഴ്സിയിൽ സിൽവർ സ്റ്റാർസ്
text_fieldsസിൽവർ സ്റ്റാർസ് ജഴ്സി പ്രകാശന ചടങ്ങിൽ ടീം അംഗങ്ങൾ, സ്പോൺസർമാർ,
ക്ലബ് ഭാരവാഹികൾ എന്നിവർ
കുവൈത്ത് സിറ്റി: കെഫാക്ക് പുതിയ സീസണിലേക്ക് തയാറെടുത്ത് സിൽവർ സ്റ്റാർസ്. പുതിയ ജഴ്സിയിലാണ് ഈ സീസണിൽ ക്ലബ് ഇറങ്ങുന്നത്. അബ്ബാസിയ ഹെവൻസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പുതിയ ജഴ്സി പ്രകാശനം ചെയ്തു.
ക്ലബ് പ്രസിഡന്റ് ജോർജ് വർഗീസ്, സെക്രട്ടറി ശംസുദ്ദീൻ അടക്കാനി, ട്രഷറർ വി.ടി. പ്രജീഷ്, സ്പോൺസർ പ്രതിനിധികളായ സുനിൽ പറക്കപാടത്ത് (ഫീനിക്സ്), സുർജിത് സിങ് (പഞ്ചാബ് സ്റ്റീൽ ഫാക്ടറി), സായ് അപ്പുക്കുട്ടൻ, സലീം (ദീവാനിയ) എന്നിവർ സംസാരിച്ചു. ക്ലബ് ഭാരവാഹികളും കളിക്കാരും ടീം സപ്പോർട്ടേഴ്സും പങ്കെടുത്തു.
ടീം മാനേജർമാരായ അനീഷ് വി. റാം, ഫിറോസ് ഖാൻ എന്നിവർ പുതിയ സീസണിലേക്കുള്ള ക്യാപ്റ്റന്മാരെ പ്രഖ്യാപിച്ചു. കെഫാക്ക് സോക്കർ ലീഗിൽ അബ്ദുൽ റൗഫാണ് നായകൻ. ഉപനായകനായി റംഷാദ്. മാസ്റ്റേഴ്സ് ടീമിന്റെ നായകൻ പ്രജീഷ് കുമാർ, ഉപനായകൻ സലാവുദ്ദീൻ എന്നിവരാണ്.സുനിൽ പറക്കപാടത്ത് ക്യാപ്റ്റൻ അബ്ദുൽ റൗഫിനും സുർജിത് സിങ് മാസ്റ്റേഴ്സ് ടീം നായകൻ പ്രജീഷ് കുമാറിനും ആദ്യ ജഴ്സി നൽകി പ്രകാശനം നിർവഹിച്ചു. ജാക്കറ്റ് സായ് അപ്പുക്കുട്ടൻ ക്ലബ് പ്രതിനിധി മുഹമ്മദ് ഷാഫിക്ക് നൽകി പ്രകാശനം നടത്തി. ടീം കിറ്റ് സലീം ക്ലബ് പ്രതിനിധി ടി.കെ. മുഹമ്മദിന് നൽകി.
കബീർ, ഉനൈസ്, ജംഷീദ്, വിജു, ഗൾഫ് മാധ്യമം പ്രതിനിധി നവാസ്, ക്ലബ് ഭാരവാഹികളായ ജോർജ് വർഗീസ്, ശംസുദ്ദീൻ അടക്കാനി, പ്രജീഷ് വി.ടി, അനീഷ് വി. റാം, ഫിറോസ് ഖാൻ, കെ.സി. റബീഷ്, ടി.കെ. മുഹമ്മദ്, മുഹമ്മദ് ഷാഫി, സലാഹുദ്ദീൻ, ബിനു മാർക്കോസ്, അർഷാദ്, ഇസ്മായിൽ എന്നിവർ കളിക്കാർക്കുള്ള ജഴ്സി നൽകി. സായ് അപ്പുക്കുട്ടനും കബീറും നയിച്ച ഓർക്കസ്ട്രയുടെ പരിപാടിയും നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

