സിൽവർ കിക്ക് ഫുട്ബാൾ കിരീടം മാക് കുവൈത്തിന്
text_fieldsസിൽവർ സ്റ്റാർസ് സ്പോർട്ടിങ് ക്ലബ് കെഫാക്കുമായി സഹകരിച്ച് നടത്തിയ സിൽവർ കിക്ക് ഫുട്ബാൾ ജേതാക്കളായ മാക് കുവൈത്ത് ടീം
കുവൈത്ത് സിറ്റി: സിൽവർ സ്റ്റാർസ് സ്പോർട്ടിങ് ക്ലബ് കെഫാക്കുമായി സഹകരിച്ച് നടത്തിയ ഓപൺ സെവൻസ് ഫുട്ബാൾ ടൂർണമെന്റ് 'സിൽവർ കിക്ക് 2022'ൽ മാക് കുവൈത്ത് ജേതാക്കളായി. ഫഹാഹീൽ സൂഖ് സബാഹ് ഗ്രൗണ്ടിൽ നടത്തിയ 24 ടീമുകൾ പങ്കെടുത്തു. കലാശപ്പോരാട്ടത്തിൽ മാക് കുവൈത്ത് എഫ്.സി മിഷ്രിഫിനെതിരെ മൻസൂർ നേടിയ എതിരില്ലാത്ത ഒരു ഗോളിന് വിജയിച്ചാണ് ജേതാക്കളായത്.
ലൂസേഴ്സ് ഫൈനലിൽ സിൽവർ സ്റ്റാർസിനെ തോൽപിച്ച് യങ് ഷൂട്ടേഴ്സ് അബ്ബാസിയ മൂന്നാം സ്ഥാനം കരസ്ഥമാക്കി. മികച്ച കളിക്കാരനായി കബീർ (എഫ്.സി മിഷ്രിഫ്), ഡിഫൻഡർ കബീർ (മാക് കുവൈത്ത്), ഗോൾകീപ്പർ ഫഹദ് (എഫ്.സി മിഷ്രിഫ്), ടോപ് സ്കോറർ ശുഹൂദ് (യങ് ഷൂട്ടേഴ്സ്), ഫൈനലിലെ മാൻ ഓഫ് ദി മാച്ച് മൻസൂർ (മാക് കുവൈത്ത്) എന്നിവരെ തിരഞ്ഞെടുത്തു.
സമ്മാനവിതരണചടങ്ങിൽ സ്പോൺസർമാർ, ക്ലബ് ഭാരവാഹികളായ പ്രദീപ് കുമാർ, ജോർജ് വർഗീസ്, സഹീർ ആലക്കൽ, ശംസുദ്ദീൻ അടക്കാനി, പ്രജീഷ്, കെഫാക് ഭാരവാഹികളായ ബിജു ജോണി, വി.എസ്. നജീബ്, ടി.വി. സിദ്ദീഖ് എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

