‘സിൽവർ കിക്ക് 2023’: കേരള ചലഞ്ചേഴ്സ് ചാമ്പ്യന്മാർ
text_fieldsസിൽവർ കിക്ക് 2023 ജേതാക്കളായ കേരള ചലഞ്ചേഴ്സ് ടീം
കുവൈത്ത് സിറ്റി: സിൽവർ സ്റ്റാർസ് സ്പോട്ടിങ് ക്ലബ് കെഫാക്കുമായി സഹകരിച്ച് നടത്തിയ ‘സിൽവർ കിക്ക് -2023’ സെവൻസ് ഫുട്ബാൾ ടൂർണമെന്റിൽ കേരള ചലഞ്ചേഴ്സ് ജേതാക്കളായി. റണ്ണേഴ്സ് അപ് കിരീടം ഇന്നൊവേറ്റിവ് എഫ്.സിയും സെക്കൻഡ് റണ്ണേഴ്സ് അപ് കിരീടം ഫ്ലൈറ്റേഴ്സ് എഫ്.സിയും നേടി. മിഷിരിഫിലെ പബ്ലിക് അതോറിറ്റി ഓഫ് സ്പോർട്സ് ഗ്രൗണ്ടിൽ നടന്ന ടൂർണമെന്റിൽ കെഫാക്കിലെ 18 ടീമുകൾ പങ്കെടുത്തു.
ടൂർണമെന്റിൽ മികച്ച കളിക്കാരൻ സുധീഷ് (കേരള ചലഞ്ചേഴ്സ്), മികച്ച ഡിഫൻഡർ ജോയ് (ഇന്നൊവേറ്റിവ് എഫ്.സി), മികച്ച ഗോൾകീപ്പർ സന്തോഷ് (ഇന്നൊവേറ്റിവ് എഫ്.സി), ടോപ് സ്കോറർ സിബിൻ (കേരള ചലഞ്ചേഴ്സ്) എന്നിവരെ തിരഞ്ഞെടുത്തു. ഫൈനലിലെ മാൻ ഓഫ് ദ മാച്ച് ആയി സിബിൻ (കേരള ചലഞ്ചേഴ്സ്), സെമി ഫൈനലുകളിലെ മാൻ ഓഫ് ദ മാച്ചായി ഗോഡ്ലി (കേരള ചലഞ്ചേഴ്സ്), ആന്റണി (ഇന്നൊവേറ്റിവ് എഫ്.സി) എന്നിവരെയും തിരഞ്ഞെടുത്തു.
സിൽവർ സ്റ്റാർസ് പ്രസിഡന്റ് ജോർജ് വർഗീസ്, സെക്രട്ടറി ഷംസുദ്ദീൻ അടക്കാനി, ട്രഷറർ വി.ടി. പ്രജീഷ്, ടീം മാനേജർ സഹീർ ആലക്കൽ എക്സിക്യൂട്ടിവ് അംഗങ്ങളായ ഫിറോസ്, അനീഷ്, സലാവുദ്ദീൻ, പ്രജീഷ് കുമാർ, ഷാനി, സലീം ഗ്രാന്റ്, അർഷാദ് കാസ്കോ എന്നിവർ സമ്മാനദാന ചടങ്ങുകൾക്ക് നേതൃത്വം നൽകി. കെഫാക്ക് പ്രസിഡന്റ് മൻസൂർ കുന്നത്തേരി, സെക്രട്ടറി ജോസ് കാർമണ്ട്, സ്പോർട്സ് സെക്രട്ടറി അബ്ദുൽ റഹ്മാൻ, കെഫാക്ക് എം.സി അംഗങ്ങളായ ബിജു ജോണി, നൗഫൽ, ജംഷീദ് എന്നിവരും സ്പോൺസർമാരും സമ്മാനം വിതരണം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

