‘സൈലന്റ് വിസ്പേഴ്സ്’ കവിതാ സമാഹാരം പ്രകാശനം
text_fieldsനാജിയ നാസറിൽനിന്നും റഫീക് ബാബു പുസ്തകത്തിന്റെ കോപ്പി ഏറ്റുവാങ്ങുന്നു
കുവൈത്ത് സിറ്റി: നാജിയ നാസർ എഴുതിയ കവിത സമാഹാരം ‘സൈലന്റ് വിസ്പേഴ്സ്’ പ്രകാശനം ചെയ്തു. ഫർവാനിയ ദജീജിൽ നടന്ന ചടങ്ങിൽ പ്രവാസി വെൽഫെയർ കുവൈത്ത് പ്രസിഡന്റ് റഫീക് ബാബുവിന് കോപ്പി കൈമാറി പ്രകാശനം ചെയ്തു. നാജിയ നാസർ കവിതാ സമാഹരത്തിനെക്കുറിച്ചുള്ള ചെറുവിവരണം നൽകി.
ബി.എസ്.സി. നഴ്സിങ്ങിൽ ബിരുദവും സൈക്കോളജിയിൽ ബിരുദാനന്തര ബിരുദവുമുള്ള നാജിയ ഫർവാനിയ ഹോസ്പിറ്റലിൽ ഡെന്റൽ അസിസ്റ്റന്റായി ജോലി ചെയ്തുവരുന്നു. കോഴിക്കോട് കുറ്റ്യാടി സ്വദേശിനിയാണ്. ചടങ്ങിൽ അസ്ലം സീബ അധ്യക്ഷത വഹിച്ചു. റസാക് കെ. സലാം സ്വാഗതവും നിസാർ മർജാൻ നന്ദിയും പറഞ്ഞു.

