കുവൈത്ത് സിറ്റി: ജമാഅത്തെ ഇസ്ലാമി മുൻ അമീർ പ്രഫ. കെ.എ. സിദ്ദീഖ് ഹസനുവേണ്ടി മയ്യിത്ത് നമസ്കാരം സംഘടിപ്പിച്ച് കുവൈത്ത് സുഹൃത്തുക്കൾ.മംഗഫ് അജിൽ മസ്ജിദിൽ അഹ്മദ് ദബ്ബൂസ് നമസ്കാരത്തിന് നേതൃത്വം നൽകി. അഞ്ചുതവണ കുവൈത്ത് സന്ദർശിച്ചിട്ടുള്ള സിദ്ദീഖ് ഹസൻ കുറഞ്ഞ സമയത്തെ ഹൃദ്യമായ പെരുമാറ്റത്തിലൂടെ പരിചയപ്പെട്ടവരുടെയെല്ലാം മനം കവർന്നിരുന്നു.
ഉത്തരേന്ത്യൻ വികസന പദ്ധതികൾ ഉൾപ്പെടെ അദ്ദേഹം മുന്നോട്ടുവെച്ച ദൗത്യങ്ങളോടും എല്ലാവർക്കും മതിപ്പ് മാത്രം.സമൂഹമാധ്യമങ്ങളിൽ നിരവധി പ്രവാസികൾ ഹൃദ്യമായ അനുശോചന കുറിപ്പുകളും ഒാർമകളും കുറിച്ചിരുന്നു.