Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സിബി ജോർജ് ജപ്പാനിലേക്ക്
text_fieldsbookmark_border
സിബി ജോർജ്
കുവൈത്ത് സിറ്റി: ഇന്ത്യൻ അംബാസഡർ സിബി ജോർജ് ജപ്പാനിലേക്കു മാറുന്നു. ജപ്പാനിലെ അടുത്ത ഇന്ത്യൻ അംബാസഡറായി സിബി ജോർജിനെ നിയമിച്ചതായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വാർത്തക്കുറിപ്പിൽ അറിയിച്ചു. കുവൈത്തിൽനിന്നുള്ള മാറ്റവും ജപ്പാനിൽ ചുമതലയേൽക്കുന്ന തീയതിയും വ്യക്തമല്ല.
ഈ മാസംതന്നെ സിബി ജോർജ് കുവൈത്തിൽനിന്ന് മാറുമെന്നാണ് സൂചന. 1993 ഐ.എഫ്.എസ് ബാച്ചുകാരനായ സിബി ജോര്‍ജ് 2020 ആഗസ്റ്റ് മാസത്തിലാണ് കുവൈത്തിലെ ഇന്ത്യന്‍ സ്ഥാനപതിയായി ചുമതലയേറ്റത്. സ്വിറ്റ്സര്‍ലന്‍ഡ് സ്ഥാനപതിയായിരിക്കെയാണ് അദ്ദേഹം കുവൈത്തിലെത്തിയത്. കോട്ടയം ജില്ലയിലെ പാലാ സ്വദേശിയാണ്.
Next Story

