Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഷട്ടിൽ ടൂർണമെന്റ്

text_fields
bookmark_border
വനിത വിഭാഗത്തിൽ ഏയ്ഞ്ചൽ ഡയസ്, മീര സിസിൽ ടീം ചാമ്പ്യന്മാരായി
Shuttle tournament
cancel
camera_alt

 തൃ​ശൂ​ർ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് കു​വൈ​ത്ത് അം​ഗ​ങ്ങ​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച ഷ​ട്ടി​ൽ ടൂ​ർ​ണ​മെ​ന്റ് വി​ജ​യി​ക​ൾ 

കുവൈത്ത് സിറ്റി: തൃശൂർ അസോസിയേഷൻ ഓഫ് കുവൈത്ത് അംഗങ്ങൾക്കായി ഷട്ടിൽ ടൂർണമെന്റ് സംഘടിപ്പിച്ചു. ട്രാസ്ക് കായിക സമിതിയുടെ നേതൃത്വത്തിൽ അംഗങ്ങളുടെ കായികക്ഷമത വർധിപ്പിക്കാനും മാനസിക ഉല്ലാസത്തിനും ഒത്തുചേരലിനുമായി അഹ്മദി ഐ സ്മാഷ് ബാഡ്മിന്റൺ കോർട്ടിലാണ് ടൂർണമെന്റ് നടത്തിയത്.

വനിതകൾ, പുരുഷന്മാർ, കുട്ടികൾ എന്നീ വിഭാഗങ്ങളിലായി 120 അംഗങ്ങൾ പങ്കെടുത്തു. വനിത വിഭാഗത്തിൽ ഏയ്ഞ്ചൽ ഡയസ്, മീര സിസിൽ ടീം ചാമ്പ്യന്മാരായി.

പുരുഷവിഭാഗം വെറ്ററൻസിൽ ഉണ്ണി, രമേശ് ടീമും അഡ്വാൻസ് വിഭാഗത്തിൽ രാജേഷ്, സുനിൽ ടീമും ഇന്റർമീഡിയറ്റ് വിഭാഗത്തിൽ ജെലക്സ്, നിക്സൻ ടീമും വിജയികളായി. പെൺകുട്ടികളുടെ വിഭാഗത്തിൽ അഭിരാമി ജ്യോതിസ്, പാർവതി ഷൈൻ ടീമും ആൺകുട്ടികളുടെ വിഭാഗത്തിൽ ബെയ്സിൽ, ജോയൽ ടീമും ജേതാക്കളായി.

ട്രാസ്ക് പ്രസിഡന്റ് ബിവിൻ തോമസ് ഉദ്ഘാടനം നിർവഹിച്ചു. കായിക സമിതി കൺവീനർ ശ്രീ. ജയേഷ് ഏങ്ങണ്ടിയൂർ നിയമാവലികൾ വിശദീകരിച്ചു. ജനറൽ സെക്രട്ടറി സിസിൽ കൃഷ്ണ, വനിതാ വേദി ജനറൽ കൺവീനർ സൂസൻ സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു. ട്രഷറർ രജീഷ് ചിന്നൻ നന്ദി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Shuttle tournament
Next Story