Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightശു​ഹൈ​ബ്...

ശു​ഹൈ​ബ് അ​നു​സ്മ​ര​ണം 

text_fields
bookmark_border
ശു​ഹൈ​ബ് അ​നു​സ്മ​ര​ണം 
cancel

കു​വൈ​ത്ത്​: ഒ.​ഐ.​സി.​സി യൂ​ത്ത് വി​ങ്​ ക​ണ്ണൂ​ർ മ​ട്ട​ന്നൂ​രി​ൽ യൂ​ത്ത് കോ​ൺ​ഗ്ര​സ്​ നേ​താ​വ്​ ശു​ഹൈ​ബി​​​െൻറ കൊ​ല​പാ​ത​ക​ത്തി​ൽ അ​നു​ശോ​ച​ന യോ​ഗം സം​ഘ​ടി​പ്പി​ച്ചു.
 ‘മാ​നി​ഷാ​ദ’ എ​ന്ന പേ​രി​ൽ ന​ട​ത്തി​യ ജ​ന​കീ​യ സ​ദ​സ്സി​ൽ ഒ.​ഐ.​സി.​സി യൂ​ത്ത് വി​ങ്​ വൈ​സ് പ്ര​സി​ഡ​ൻ​റ്​ ച​ന്ദ്ര​മോ​ഹ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി ഷാ​ന​വാ​സ് തൃ​ശൂ​ർ അ​നു​ശോ​ച​ന പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു. കെ.​എം.​സി.​സി നേ​താ​വ്​ ഷ​റ​ഫു​ദ്ദീ​ൻ ക​ണ്ണേ​ത്ത് യോ​ഗം ഉ​ദ്​​ഘാ​ട​നം ചെ​യ്തു. ആ​ശ​യ​ങ്ങ​ളെ ആ​ശ​യ​ങ്ങ​ൾ കൊ​ണ്ട് നേ​രി​ടാ​ൻ മാ​ർ​ക്​​സി​സ്​​റ്റ്​ പാ​ർ​ട്ടി​ക്ക് ഇ​തു​വ​രെ​യും ക​ഴി​ഞ്ഞി​ട്ടി​ല്ലെ​ന്ന്​ അ​ദ്ദേ​ഹം പ​റ​ഞ്ഞു. കൊ​ല​പാ​ത​ക രാ​ഷ്​​ട്രീ​യ​ത്തി​ൽ​നി​ന്ന് ക​ക്ഷി​ക​ളെ അ​ക​റ്റി​നി​ർ​ത്താ​നും സ​മാ​ധാ​ന​ത്തി​നും ജ​നാ​ധി​പ​ത്യ​രീ​തി​യി​ലൂ​ടെ സ​മൂ​ഹം ഒ​ന്ന​ട​ങ്കം പ്ര​തി​ക​രി​ക്കേ​ണ്ട സ​മ​യ​മാ​യെ​ന്ന്​ വെ​ൽ​ഫെ​യ​ർ കേ​ര​ള കു​വൈ​ത്ത്​ വൈ​സ്​ പ്ര​സി​ഡ​ൻ​റ്​ അ​ൻ​വ​ർ സ​ഇൗ​ദ്​ പ​റ​ഞ്ഞു.

സാ​ധാ​ര​ണ​ക്കാ​ർ​ക്ക് സ​ഹാ​യ​ങ്ങ​ൾ ചെ​യ്തു​പോ​ന്ന ഒ​രു ചെ​റു​പ്പ​ക്കാ​ര​നെ​യാ​ണ് ന​ഷ്​​​ട​മാ​യ​തെ​ന്ന് ഒ.​ഐ.​സി.​സി വെ​ൽ​ഫെ​യ​ർ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ഹ​രീ​ഷ് തൃ​പ്പൂ​ണി​ത്തു​റ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഒ.​ഐ.​സി.​സി ആ​ക്ടി​ങ്​ പ്ര​സി​ഡ​ൻ​റ്​ ശാ​മു​വ​ൽ ചാ​ക്കോ, വൈ​സ് പ്ര​സി​ഡ​ൻ​റു​മാ​രാ​യ ചാ​ക്കോ ജോ​ർ​ജ്കു​ട്ടി, ഹ​മീ​ദ് കേ​ളോ​ത്ത്, ഐ.​എ​ൻ.​എ​ൽ നേ​താ​വ് ശ​രീ​ഫ് താ​മ​ര​ശ്ശേ​രി, കെ.​എം.​സി.​സി ട്ര​ഷ​റ​ർ അ​ബ്​​ദു​ൽ റ​സാ​ഖ്, ഒ.​ഐ.​സി.​സി നേ​താ​ക്ക​ളാ​യ സു​രേ​ഷ് മാ​ത്തൂ​ർ, രാ​ജീ​വ് ന​ടു​വി​ലേ​മു​റി, മ​നോ​ജ് ച​ണ്ണ​പ്പേ​ട്ട, ഷോ​ബി​ൻ സ​ണ്ണി, നി​സാം, ക്രി​സ്​​റ്റ​ഫ​ർ ഡാ​നി​യേ​ൽ, കൃ​ഷ്ണ​ൻ ക​ട​ലു​ണ്ടി, അ​നു​രൂ​പ് തു​ട​ങ്ങി​യ​വ​രും സം​സാ​രി​ച്ചു. യൂ​ത്ത് വി​ങ്​ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഇ​ല്യാ​സ് പൊ​തു​വാ​ച്ചേ​രി സ്വാ​ഗ​ത​വും സെ​ക്ര​ട്ട​റി ഇ​സ്മാ​യി​ൽ മ​ല​പ്പു​റം ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsshuhaib news- gulf news
News Summary - shuhaib news- kuwait gulf news
Next Story