ശുഹൈബ് രക്തസാക്ഷിത്വ ദിനാചരണം
text_fieldsഒ.ഐ.സി.സി കുവൈത്ത് കണ്ണൂർ ജില്ല കമ്മിറ്റി സംഘടിപ്പിച്ച ശുഹൈബ് രക്തസാക്ഷിത്വ ദിനാചരണം
കുവൈത്ത് സിറ്റി: ഒ.ഐ.സി.സി കുവൈത്ത് കണ്ണൂർ ജില്ല കമ്മിറ്റി യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ശുഹൈബിന്റെ ഏഴാമത് രക്തസാക്ഷിത്വ ദിനാചരണം സംഘടിപ്പിച്ചു.ജില്ല പ്രസിഡന്റ് ലിപിൻ മുഴക്കുന്ന് അധ്യക്ഷത വഹിച്ചു. ഒ.ഐ.സി.സി ദേശീയ പ്രസിഡന്റ് വർഗീസ് പുതുക്കുളങ്ങര യോഗം ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ബി.എസ്. പിള്ള അനുസ്മരണ പ്രഭാഷണം നടത്തി.
യൂത്ത് വിങ് പ്രസിഡന്റ് ജോബിൻ ജോസ്, കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റ് ശരൺ കോമത്, നാഷനൽ കൗൺസിൽ അംഗം ഷോബിൻ സണ്ണി, വിവിധ ജില്ല ഭാരവാഹികളായ അക്ബർ വയനാട്, സുരേന്ദ്രൻ മോങ്ങത്ത്, അരുൺ ചന്ദ്രൻ, ഇസ്മായിൽ കുനത്തിൽ, വിനീഷ് പാലക്, സാബു പോൾ, ബൈജു പോൾ, എബി അത്തിക്കയത്തിൽ, റോയി അബ്രഹാം, അനിൽ കുമാർ, ബത്തർ വൈക്കം, വിജോ ആലപ്പുഴ, സനിൽ തയ്യിൽ, സൂരജ് കണ്ണൻ, വിപിൻ മങ്ങാട്ട്, ഇല്യാസ് പൊതുവാച്ചേരി, നിബു ചിന്നു റോയി തുടങ്ങിയവർ സംസാരിച്ചു.
തുടർന്ന് ശുഹൈബിന്റെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി. ഒ.ഐ.സി.സി കണ്ണൂർ ജില്ല ജനറൽ സെക്രട്ടറി ഇബ്രാഹിംകുട്ടി സ്വാഗതവും ജോയിന്റ് ട്രഷറർ ബിനോയ് കരിമ്പിൽ നന്ദിയും പറഞ്ഞു.

