തുള്ളിക്കുതിച്ച് ചെമ്മീൻ; ചെമ്മീൻ മത്സ്യബന്ധന സീസണ് തുടക്കം
text_fieldsകുവൈത്ത് സിറ്റി: രാജ്യത്ത് ചെമ്മീൻ മത്സ്യബന്ധന സീസൺ ഔദ്യോഗികമായി ആരംഭിച്ചു. സീസണൽ നിരോധനം അവസാനിച്ചതോടെ ഈ മാസം ഒന്നുമുതൽ മത്സ്യബന്ധനത്തിന് അനുമതി നൽകിയതായി കാർഷിക-മത്സ്യവിഭവ അതോറിറ്റി ഡയറക്ടർ ജനറൽ എൻജിനീയർ സലേം അൽ ഹായ് അറിയിച്ചു.
ചെമ്മീൻ ലഭ്യത ഉറപ്പാക്കുന്നതിനും സമുദ്രസമ്പത്ത് സംരക്ഷിക്കുന്നതിനും ആവശ്യമായ മാർഗനിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സെപ്റ്റംബർ ഒന്നു മുതൽ പ്രാദേശിക ജലാശയങ്ങളിലും മത്സ്യബന്ധനം അനുവദിക്കും. എന്നാൽ പരിസ്ഥിതി സൗഹൃദ 'കോഫ' വല ഉപയോഗിച്ചുള്ള ട്രോളിങ് മാത്രമേ അനുവദിക്കുകയുള്ളുവെന്നും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

