കോവിഡ്: ഫെബ്രുവരി 27ന് ശേഷം കുവൈത്തിലേക്ക് വന്നവർ പരിശോധനക്ക് എത്തണം
text_fieldsകുവൈത്ത് സിറ്റി: ഫെബ്രുവരി 27ന് ശേഷം വിദേശരാജ്യങ്ങളിൽനിന്ന് കുവൈത്തിലെത്തിയ വിദേശികളോട് ആരോഗ്യ മന്ത്ര ാലയം പരിശോധനക്ക് എത്താൻ നിർദേശിച്ചു. മിഷ്രിഫ് ഫെയർ ഗ്രൗണ്ടിൽ സിക്സ്ത് റിങ് റോഡ് പ്രവേശന കവാടത്തിലെ ഹാൾ നമ്പർ ആറിലാണ് എത്തേണ്ടത്. സിവിൽ െഎഡിയും പാസ്പോർട്ടും നിർബന്ധമായും കൊണ്ടുവരണം.
വിവിധ ഗവർണറേറ്റിലുള്ളവർക്ക് വ്യത്യസ്ത തീയതികളിലാണ് നിശ്ചയിച്ചിട്ടുള്ളത്. ജഹ്റ ഗവർണറേറ്റിലുള്ളവർ മാർച്ച് 12 വ്യാഴാഴ്ചയും മുബാറക് അൽ കബീർ ഗവർണറേറ്റിലെ താമസക്കാർ മാർച്ച് 13നും ഫർവാനിയ ഗവർണറേറ്റിലുള്ളവർ 14നും ഹവല്ലി ഗവർണറേറ്റിലുള്ളവർ 15നും അഹ്മദി ഗവർണറേറ്റിലുള്ളവർ 16നും കാപിറ്റൽ ഗവർണറേറ്റിലെ താമസക്കാർ മാർച്ച് 17നും ഹാജരാവണം.
രാവിലെ എട്ടുമണി മുതൽ വൈകീട്ട് ആറുമണി വരെയാണ് പ്രവർത്തന സമയം. പരിശോധനക്ക് എത്തൽ നിർബന്ധമാണെന്നും വീഴ്ച വരുത്തിയാൽ നിയമനടപടിയുണ്ടാവുമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
