Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കുവൈത്തിൽ മയക്കുമരുന്ന് സംഘത്തെ പിടികൂടുന്നതിനിടെ വെടിവെപ്പ്; രണ്ടു മരണം

text_fields
bookmark_border
drug gang
cancel

കുവൈത്ത് സിറ്റി: ബോട്ടിൽ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്തിയ സംഘത്തെ പിടികൂടുന്നതിനിടെ വെടിവെപ്പ്. രണ്ടു കള്ളക്കടത്തുകാർ കൊല്ലപ്പെട്ടു. ഒരാൾക്ക് പരിക്കേറ്റു.

കടൽ വഴിയുള്ള കള്ളക്കടത്ത് ശ്രമത്തെക്കുറിച്ച് ഡ്രഗ്‌സ് കൺട്രോൾ ജനറൽ ഡിപ്പാർട്ട്‌മെന്റിന് സൂചന ലഭിച്ചതിനെത്തുടർന്ന് കോസ്റ്റ് ഗാർഡിന്റെ സഹായത്തോടെ ബോട്ട് തടയുകയായിരുന്നു. ഇതിനിടെ കോസ്റ്റ്ഗാർഡിന്റെ ബോട്ടുകൾക്ക് നേരെ വെടിവെപ്പുണ്ടായി. തുടർന്ന് കോസ്റ്റ്ഗാർഡുകൾ തിരിച്ച് വെടി വെക്കുകയായിരുന്നു.

ബോട്ടിൽ നടത്തിയ തിരച്ചിൽ 79 കിലോഗ്രാം ഹാഷിഷും ഒരു കിലോഗ്രാം ഷാബുവും കണ്ടെത്തി. കുവൈത്തിൽ മയക്കുമരുന്ന് കടത്തിനെതിരെ കർശന പരിശോധന നടന്നുവരികയാണ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Shots fired during capture of drug gang in Kuwait; Two deaths
Next Story