Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകു​റ​ഞ്ഞ പ്ര​വ​ർ​ത്ത​ന...

കു​റ​ഞ്ഞ പ്ര​വ​ർ​ത്ത​ന സ​മ​യം: വ​ര​വും ചെ​ല​വും ഒ​ത്തു​പോ​കാ​തെ വ്യാ​പാ​രി​ക​ൾ

text_fields
bookmark_border
കു​റ​ഞ്ഞ പ്ര​വ​ർ​ത്ത​ന സ​മ​യം: വ​ര​വും ചെ​ല​വും ഒ​ത്തു​പോ​കാ​തെ വ്യാ​പാ​രി​ക​ൾ
cancel
camera_alt

 ക​ർ​ഫ്യൂ​വി​ന്​ മു​മ്പാ​യി അ​ട​ച്ചി​ട്ടി​രി​ക്കു​ന്ന വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ. കു​വൈ​ത്തി​ലെ അ​ബ്ബാ​സി​യ​യി​ൽ​നി​ന്നു​ള്ള ദൃ​​ശ്യം -ഫോ​േ​ട്ടാ: രാ​ജു ജോ​സ​ഫ്  

കു​വൈ​ത്ത്​ സി​റ്റി: കോ​വി​ഡ്​ പ്ര​തി​രോ​ധ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി ഏ​ർ​പ്പെ​ടു​ത്തി​യ ഭാ​ഗി​ക ക​ർ​ഫ്യൂ​വും വ്യാ​പാ​ര നി​യ​ന്ത്ര​ണ​ങ്ങ​ളും മൂ​ലം കു​വൈ​ത്തി​ലെ വ്യാ​പാ​രി​ക​​ൾ വ​ലി​യ പ്ര​തി​സ​ന്ധി​യി​ൽ. കു​റ​ഞ്ഞ സ​മ​യം മാ​ത്രം തു​റ​ന്നു​പ്ര​വ​ർ​ത്തി​ക്കാ​ൻ ക​ഴി​യു​ന്ന​തി​നാ​ൽ വ​ര​വും ചെ​ല​വും ഒ​ത്തു​പോ​കാ​തെ പ്ര​യാ​സ​പ്പെ​ടു​ക​യാ​ണെ​ന്ന്​ വ്യാ​പാ​രി​ക​ൾ പ​റ​യു​ന്നു.

വൈ​കീ​ട്ടും രാ​ത്രി​യു​മാ​ണ്​ ​മു​ൻ​കാ​ല​ങ്ങ​ളി​ൽ ഏ​റ്റ​വും ക​ച്ച​വ​ടം ന​ട​ക്കാ​റു​ള്ള​ത്. ആ​ളു​ക​ൾ ജോ​ലി​ക്ക്​ പോ​യി വ​ന്ന​തി​ന്​ ശേ​ഷ​മാ​ണ്​ പ​ർ​ച്ചേ​ഴ്​​സി​ന്​ ഇ​റ​ങ്ങു​ന്ന​ത്​ പ​തി​വ്. ഇൗ ​സ​മ​യ​ത്താ​ണ്​ വ്യാ​പാ​ര നി​യ​ന്ത്ര​ണം. സ്ഥാ​പ​നം തു​റ​ക്കു​ന്ന​തി​നാ​ൽ വാ​ട​ക, ശ​മ്പ​ള ചെ​ല​വു​ക​ൾ കൊ​ടു​ക്കേ​ണ്ടി വ​രു​ന്നു.

എ​ന്നാ​ൽ, ഇ​ത​നു​സ​രി​ച്ച്​ വ​രു​മാ​ന​മി​ല്ല. സ്വ​ന്തം അ​ധ്വാ​ന​ത്തി​ന്​ ഒ​ന്നും ല​ഭി​ക്കു​ന്നി​ല്ലെ​ന്ന്​ മാ​ത്ര​മ​ല്ല ​പ​ല​പ്പോ​ഴും ചെ​ല​വി​ന്​ വേ​റെ പ​ണം ക​ണ്ടെ​ത്തേ​ണ്ട അ​വ​സ്ഥ​യാ​ണ്. ചെ​റു​കി​ട വ്യാ​പാ​രി​ക​ളാ​ണ്​ ഏ​റെ ബു​ദ്ധി​മു​ട്ടു​ന്ന​ത്.ഏ​റെ കാ​ലം താ​ങ്ങി​നി​ർ​ത്താ​നു​ള്ള സാ​മ്പ​ത്തി​ക ശേ​ഷി ഇ​വ​ർ​ക്കി​ല്ല. ക​ർ​ഫ്യൂ​വും കോ​വി​ഡ്​ പ്ര​തി​സ​ന്ധി​യും അ​വ​സാ​നി​ച്ച്​ എ​ല്ലാം സാ​ധാ​ര​ണ നി​ല​യി​ലാ​കും എ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ്​ പ​ല​രും സ്ഥാ​പ​നം പൂ​ട്ടാ​തെ പി​ടി​ച്ചു​നി​ൽ​ക്കു​ന്ന​ത്. നി​ര​വ​ധി സ്ഥാ​പ​ന​ങ്ങ​ൾ​ക്ക്​ ഇ​തി​ന​കം താ​ഴ്​ വീ​ണു.

ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ ക​ർ​ഫ്യൂ​വി​ലും ലോ​ക്​​ഡൗ​ണി​ലും ത​ക​ർ​ന്ന ബി​സി​ന​സ്​ പ​തി​യെ പ​ച്ച​പി​ടി​ച്ചു​വ​രു​ന്ന​തി​നി​ടെ​യാ​ണ്​ കോ​വി​ഡ്​ വ്യാ​പ​നം വീ​ണ്ടും രൂ​ക്ഷ​മാ​യ​തും വ്യാ​പാ​ര നി​യ​ന്ത്ര​ണ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച​തും. ല​ക്ഷ​ക്ക​ണ​ക്കി​ന്​ ആ​ളു​ക​ൾ തൊ​ഴി​ലെ​ടു​ക്കു​ന്ന മേ​ഖ​ല​കൂ​ടി​യാ​ണ്​ ചെ​റു​കി​ട വ്യാ​പാ​രം.

പ്ര​തി​സ​ന്ധി നീ​ണ്ടാ​ൽ ജോ​ലി​ക്കാ​രെ ഒ​ഴി​വാ​ക്കാ​ൻ സ്ഥാ​പ​ന​ങ്ങ​ൾ നി​ർ​ബ​ന്ധി​ത​രാ​കും.ഇ​തി​ന​കം നി​ര​വ​ധി പേ​രെ വെ​ട്ടി​ക്കു​റ​ച്ചി​ട്ടു​ണ്ട്. തു​റ​ന്നു​വെ​ക്കു​ന്ന സ​മ​യ​ത്തു​ത​​ന്നെ ക​ച്ച​വ​ടം വ​ള​രെ കു​റ​വാ​ണ്. കു​വൈ​ത്തി​ക​ൾ വാ​ങ്ങു​ന്ന ത​രം ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ വി​പ​ണി​ക്ക്​ വ​ലി​യ ക്ഷ​തം സം​ഭ​വി​ച്ചി​ട്ടി​ല്ല. സ​ർ​ക്കാ​ർ മേ​ഖ​ല​യി​ലെ സ്വ​ദേ​ശി​ക​ൾ​ക്ക്​ കൃ​ത്യ​മാ​യി ശ​മ്പ​ളം ല​ഭി​ക്കു​ന്നു​ണ്ട്.പ​തി​വു​ള്ള വി​ദേ​ശ യാ​ത്ര ഇ​ത്ത​വ​ണ ഇ​ല്ലാ​ത്ത​തി​നാ​ൽ കു​വൈ​ത്തി​ക​ൾ മി​ച്ചം വ​രു​ന്ന പ​ണ​ത്തി​ൽ ഒ​രു പ​ങ്ക്​ വി​പ​ണി​യി​ൽ ഇ​റ​ക്കു​ന്നു​ണ്ട്.

എ​ന്നാ​ൽ, വി​ദേ​ശി​ക​ളു​ടെ സ്ഥി​തി​യാ​ണ്​ ക​ഷ്​​ടം. വ​രു​മാ​നം ഇ​ടി​ഞ്ഞ​തി​നൊ​പ്പം ജോ​ലി സ്ഥി​ര​ത സം​ബ​ന്ധി​ച്ച അ​നി​ശ്ചി​താ​വ​സ്ഥ​യും നി​ല​നി​ൽ​ക്കു​ന്നു. ദീ​ർ​ഘ​നാ​ളാ​യി നാ​ട്ടി​ൽ പോ​കാ​ൻ ക​ഴി​യാ​ത്ത​തി​െൻറ മാ​ന​സി​ക സം​ഘ​ർ​ഷം വേ​റെ.തി​രി​ച്ചു​വ​ര​വ്​ സം​ബ​ന്ധി​ച്ച അ​നി​ശ്ചി​ത​ത്വം കാ​ര​ണ​മാ​ണ്​ നാ​ട്ടി​ൽ പോ​കാ​ൻ ധൈ​ര്യ​മി​ല്ലാ​ത്ത​ത്. ഏ​പ്രി​ൽ 22 വ​രെ​യാ​ണ്​ നി​ല​വി​ൽ ക​ർ​ഫ്യൂ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള​ത്. രാ​ത്രി ഏ​ഴു​മു​ത​ൽ പു​ല​ർ​ച്ച അ​ഞ്ചു​വ​രെ​യാ​ണ്​ ക​ർ​ഫ്യൂ പ്രാ​ബ​ല്യ​ത്തി​ലു​ള്ള​ത്. ഏ​പ്രി​ൽ 22ന്​ ​ക​ർ​ഫ്യൂ അ​വ​സാ​നി​ക്കു​മെ​ന്ന്​ പ​റ​യാ​ൻ ക​ഴി​യി​ല്ല. അ​തി​നി​ട​ക്ക്​ മ​ന്ത്രി​സ​ഭ യോ​ഗം ചേ​ർ​ന്ന്​ ക​ർ​ഫ്യൂ ദീ​ർ​ഘി​പ്പി​ക്കാ​നാ​ണ്​ സാ​ധ്യ​ത. രാ​ജ്യ​ത്ത്​ പ്ര​തി​ദി​ന കോ​വി​ഡ്​ കേ​സു​ക​ളും മ​ര​ണ​നി​ര​ക്കും തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലു​ള്ള​വ​രു​ടെ എ​ണ്ണ​വും ഇ​പ്പോ​ഴും കൂ​ടു​ത​ലാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwait traders
Next Story