‘വെള്ളവും വൈദ്യുതിയും അമൂല്യമാണ്’ മുന്നറിയിപ്പുമായി ഹ്രസ്വചിത്രം
text_fields‘സ്പാർക്’ ഹ്രസ്വചിത്രത്തിൽ നിന്ന്
കുവൈത്ത് സിറ്റി: കനത്ത ചൂടിൽ വെള്ളവും വൈദ്യുതിയും അമൂല്യമാണ്. അവ പാഴാക്കരുതെന്നും നിത്യ ജീവിതത്തിലെ ചെറിയൊരു അശ്രദ്ധ വലിയ അപകടങ്ങൾക്ക് കാരണമാക്കാമെന്നും ഉണർത്തി ഒരു കൊച്ചു സിനിമ. കുവൈത്ത് പ്രവാസിയായ ഐ.വി. സുനേഷ് വെങ്ങര സംവിധാനംചെയ്ത ‘സ്പാർക്’ എന്ന സിനിമയാണ് ചെറിയ സമയത്തിൽ വലിയ കാര്യം അവതരിപ്പിക്കുന്നത്. വെള്ളവും വൈദ്യുതിയും പാഴാക്കുന്നതിന് വലിയ വിലകൊടുക്കേണ്ടിവരുമെന്ന സന്ദേശം ഉൾകൊണ്ട് പ്രവർത്തിക്കുന്ന വിദ്യാർഥിയുടെ പ്രവൃത്തിയിലൂടെയാണ് സിനിമ അതിന്റെ പ്രമേയം മുന്നോട്ടുവെക്കുന്നത്.
ഐ.വി. സുനേഷ് വെങ്ങരയുടെ മകൾ കല്യാണി സുനേഷാണ് മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നൈസി ജോൺസൺ, സേവ്യർ ആന്റണി, രംജിത്ത് കുമാർ എന്നിവർ മറ്റു കഥാപാത്രങ്ങളായി എത്തുന്നു.
പ്രവിൺ കൃഷ്ണ കാമറയും അദ്വൈത് സുനേഷ് എഡിറ്റിങും നിർവഹിച്ച ചിത്രത്തിൽ രഷിത സുനേഷ്, രംജിത് കുമാർ, സേവ്യർ ആന്റണി എന്നിവരാണ് മറ്റു സഹായികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

