ഷോർട്ട് ഫിലിം ഫെസ്റ്റിവൽ പോസ്റ്റർ പ്രകാശനം
text_fieldsടെക്സാസ് ഷോർട്ട് ഫിലിം ഫെസ്റ്റിവൽ പോസ്റ്റർ പ്രസിഡന്റ് ജിയാഷ് അബ്ദുൽ കരീം, കൃഷ്ണകുമാർ വട്ടിയൂർക്കാവിന് കൈമാറി പ്രകാശനം ചെയ്യുന്നു
കുവൈത്ത് സിറ്റി: തിരുവനന്തപുരം ജില്ല പ്രവാസി അസോസിയേഷൻ (ടെക്സാസ് കുവൈത്ത്) 15ാമത് വാർഷികാഘോഷ ഭാഗമായി നടത്തുന്ന ‘പനോരമ- 2023’ ഷോർട്ട് ഫിലിം ഫെസ്റ്റിവലിന്റെ പോസ്റ്റർ റിലീസ് ചെയ്തു. ടെക്സാസ് പ്രസിഡന്റ് ജിയാഷ് അബ്ദുൽ കരീം പോസ്റ്റർ ഷോ ഡയറക്ടർ കൃഷ്ണകുമാർ വട്ടിയൂർക്കാവിന് കൈമാറി പ്രകാശനം ചെയ്തു.
ടെക്സാസ് ജനറൽ സെക്രട്ടറി ബിജു സ്റ്റീഫൻ ആശംസ അറിയിച്ചു. രക്ഷാധികാരി അരുൺ രാജഗോപാൽ, ജനറൽ കൺവീനർ സുമേഷ് സുധാകരൻ, ട്രഷറർ അനിരുദ്ധൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. നെഹ്റു യുവകേന്ദ്രയുടെ അംഗീകാരത്തോടുകൂടി നടക്കുന്ന ഷോർട്ട് ഫിലിം ഫെസ്റ്റിവൽ ഏപ്രിൽ 23ന് മൈദാൻ ഹവല്ലിയിലുള്ള അമേരിക്കൻ ഇന്റർനാഷനൽ സ്കൂളിൽ നടക്കും.

