'മീഡിയവൺ' ഷോർട്ട്ഫിലിം മത്സരം: ഡോറ മികച്ച ചിത്രം; മബ്റൂക് മികച്ച പ്രവാസി ചിത്രം
text_fieldsകുവൈത്ത് സിറ്റി: 'മീഡിയവൺ' കുവൈത്ത് സംഘടിപ്പിച്ച 'അവൻ ഗാർഡ്' ഷോർട്ട് ഫിലിം മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു.
മനോജ് കുമാർ കാപ്പാട് സംവിധാനം ചെയ്ത 'ഡോറ' മികച്ച ചിത്രമായും ടി.കെ. ശരണ്യ ദേവി സംവിധാനം ചെയ്ത 'മബ്റൂക്' മികച്ച പ്രവാസി ചിത്രമായും തെരഞ്ഞെടുക്കപ്പെട്ടു.
രാജേഷ് കംപ്ല സംവിധാനം ചെയ്ത '2.4 എ.എം' ആണ് മികച്ച രണ്ടാമത്തെ ചിത്രം.
മീഡിയവൺ കുവൈത്ത് ഫേസ്ബുക്ക് പേജിൽ പ്രീമിയർ ചെയ്ത 10 ചിത്രങ്ങളിൽനിന്നാണ് വിജയികളെ കണ്ടെത്തിയത്. പ്രമുഖ ഛായാഗ്രാഹകൻ കെ.ജി. ജയൻ, ചലച്ചിത്ര നിരൂപകൻ സി.എസ്. വെങ്കിടേശ്വരൻ, നിരൂപക അനു പാപ്പച്ചൻ എന്നിവരാണ് ചിത്രങ്ങൾ വിലയിരുത്തിയത്. സാജിദ് കൊടിഞ്ഞി സംവിധാനം ചെയ്ത 'ഭ്രം' എന്ന ചിത്രത്തിന് ജൂറിയുടെ പ്രത്യേക പരാമർശവും ലഭിച്ചു.
ഫേസ്ബുക്ക് ഇൻസൈറ്റ് അടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ പോയൻറ് ലഭിച്ച ധനുശ്രീ സുരേഷിെൻറ 'സ്വർഗത്തിലെ കുട്ടികൾ' മികച്ച പ്രേക്ഷക ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടു.
വിജയികൾക്കുള്ള പുരസ്കാരങ്ങൾ ഉടൻ കൈമാറുമെന്ന് സംഘാടകർ അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

