ഷുവൈഖ് വ്യാവസായിക മേഖലയിലെ 28 സ്ഥാപനങ്ങൾ അടച്ചുപൂട്ടി
text_fieldsഫയർ ഫോഴ്സ് ഉദ്യോഗസഥൻ സഥാപനത്തിൽ നോട്ടീസ് പതിക്കുന്നു
കുവൈത്ത് സിറ്റി: തീപിടുത്തം തടയൽ, സുരക്ഷ ഉറപ്പാക്കൽ എന്നിവയുടെ ഭാഗമായി രാജ്യത്ത് പരിശോധനകൾ തുടരുന്നു. ഷുവൈഖ് വ്യാവസായിക മേഖലയിൽ ഫയർ ഫോഴ്സ് നടത്തിയ പരിശോധനയിൽ 28 സ്ഥാപനങ്ങൾ അടച്ചുപൂട്ടി.
ലംഘനങ്ങൾ കണ്ടെത്തിയ സഥാപനങ്ങൾക്ക് നോട്ടീസ് നൽകി. ആഭ്യന്തര മന്ത്രാലയം, വാണിജ്യ മന്ത്രാലയം, ജനറൽ എൻവയോൺമെന്റ് അതോറിറ്റി എന്നിവയുടെ സഹകരണത്തോടെയായിരുന്നു നടപടി.
വാണിജ്യ-വ്യാവസായിക സ്ഥാപനങ്ങൾ സുരക്ഷാ ചട്ടങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനും, ജീവനും സ്വത്തിനും ഭീഷണിയായേക്കാവുന്ന നിയമലംഘനങ്ങൾ പരിഹരിക്കുന്നതിനുമായുള്ള തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായാണ് പരിശോധന. ക്യാപിറ്റൽ ഗവർണറേറ്റ് പ്രിവൻഷൻ ഡയറക്ടർ മേജർ ജനറൽ മുഹമ്മദ് യൂസഫ് അഹ്മദാണ് ഈ പ്രചാരണത്തിന് നേതൃത്വം നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

