Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightസ്വകാര്യ ഹൗസിങ്...

സ്വകാര്യ ഹൗസിങ് മേഖലകളിലെ ഷോപ്പുകൾ രാത്രി 12ന് അടക്കണം

text_fields
bookmark_border
സ്വകാര്യ ഹൗസിങ് മേഖലകളിലെ ഷോപ്പുകൾ രാത്രി 12ന് അടക്കണം
cancel

കുവൈത്ത് സിറ്റി: സ്വകാര്യ ഹൗസിങ് മേഖലകളിലെ ഷോപ്പുകൾക്ക് രാത്രി 12 മണിവരെ പ്രവർത്തന സമയം നിശ്ചയിച്ച് കുവൈത്ത് മുനിസിപ്പാലിറ്റി ഉത്തരവ്. ആറ് ഗവർണറേറ്റുകളിലും ഇത് ബാധകമാണ്.

സെൻട്രൽ മാർക്കറ്റുകൾ, സഹകരണ സംഘങ്ങൾ, ഫാർമസികൾ എന്നിവയെ ഇതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇവയിൽ ഏതെങ്കിലും മാറ്റം അനിവാര്യമാണെങ്കിൽ ഷോപ്പ് ഉടമ ആഭ്യന്തര മന്ത്രാലയത്തിൽ നിന്ന് പ്രത്യേക അനുമതി വാങ്ങണം.

കുവൈത്ത് മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ എൻജിനീയർ അഹമ്മദ് അൽ മൻഫൂസിയാണ് ഇത് സംബന്ധിച്ച തീരുമാനം പുറപ്പെടുവിച്ചത്. റെസിഡൻഷ്യൽ റിയൽ എസ്റ്റേറ്റ്, കൊമേഴ്സ്യൽ ബ്ലോക്കുകൾ, പൊതുഗതാഗത സ്റ്റേഷനുകൾ, സഹകരണ സംഘങ്ങളുടെ ശാഖകൾ തുടങ്ങിയവക്കെല്ലാം പുതിയ നിർദേശം ബാധകമാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwait newskuwait
News Summary - Shops in private housing areas should close at 12 midnight
Next Story