ഷോപ്പിങ് ഫെസ്റ്റിവൽ നറുക്കെടുപ്പ് കൃത്രിമം; 73 പേർക്കെതിരെ നടപടി
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിലെ കോടിക്കണക്കിന് ദീനാറിന്റെ ഷോപ്പിങ് ഫെസ്റ്റിവൽ റാഫിൾ നടുക്കെടുപ്പിലെ അഴിമതിയുമായി ബന്ധപ്പെട്ട് 73 പേരെ വിചാരണക്ക് വിധേയരാക്കി. 2021 മുതല്‍ 2025 വരെ നടത്തിയ 110 വാണിജ്യ റാഫിളുകളിൽ കൃത്രിമം കാണിച്ച് സമ്മാനങ്ങള്‍ തട്ടിയെടുത്ത കേസിലാണ് നടപടി.
പ്രതികള്‍ക്കെതിരെ കൈക്കൂലി, വ്യാജരേഖ ചമയ്ക്കല്‍, കള്ളപ്പണം വെളുപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി. അന്വേഷണത്തില്‍ നിരവധി ഉദ്യോഗസ്ഥരും വ്യാപാരികളും ഉള്‍പ്പെട്ടതായാണ് റിപ്പോര്‍ട്ട്.
ജീവനക്കാരില്‍ പലരും സ്ഥാനം ദുരുപയോഗം ചെയ്ത് നിരവധി നറുക്കെടുപ്പുകളിൽ കൃത്രിമം നടത്തുകയും ആനുകൂല്യങ്ങൾ കൈക്കലാക്കുകയുമായിരുന്നു. വ്യാജരേഖകളും വ്യാജ ഇലക്ട്രോണിക് രേഖകളും ഉപയോഗിച്ച് റാഫിള്‍ ഫലങ്ങള്‍ നിയന്ത്രിച്ചതായും കണ്ടെത്തി. ക്യാപിറ്റല്‍ പ്രോസിക്യൂഷന് ഓഫിസും മണി ലോണ്ടറിങ് വിഭാഗവും ചേര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് പുറത്തുവന്നത്.
അറ്റോര്‍ണി ജനറല്‍ നിയോഗിച്ച പ്രത്യേക സംഘം സാമ്പത്തിക രേഖകളും ഡിജിറ്റല്‍ തെളിവുകളും പരിശോധിച്ചാണ് അന്വേഷണം പൂര്‍ത്തിയാക്കിയത്. പ്രതികളിൽ നിന്ന് 1.174 ദശലക്ഷം കുവൈത്ത് ദീനാര്‍ മൂല്യമുള്ള പണവും സ്വത്തുക്കളും പബ്ലിക് പ്രോസിക്യൂഷന് കണ്ടുകെട്ടി.രാജ്യത്ത് നിയമവും സുതാര്യതയും ഉറപ്പാക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷന് പ്രസ്താവനയില്‍ വ്യക്തമാക്കി.
നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ കര്‍ശന നടപടി തുടരുമെന്ന് അധികൃതര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

