ഗ്രാൻഡ് ഹൈപ്പറിൽ ഗംഭീര ഷോപ്പിങ് മാമാങ്കം
text_fields‘യാ ഹലാ’ കുവൈത്ത് ഷോപ്പിങ് ഫെസ്റ്റിവലിന്റെ ഭാഗമായി ഗ്രാൻഡ് ഹൈപ്പറിൽ ഷോപ്പിങ്
മാമാങ്കത്തിന്റെ ലോഗോ സഅദ് അൽ ഹമദ് പ്രകാശനം ചെയ്യുന്നു
കുവൈത്ത് സിറ്റി: ‘യാ ഹലാ’ കുവൈത്ത് ഷോപ്പിങ് ഫെസ്റ്റിവലിന്റെ ഭാഗമായി ഗ്രാൻഡ് ഹൈപ്പറിൽ ഗംഭീര ഷോപ്പിങ് മാമാങ്കം നടക്കും. എഗൈല ഗ്രാൻഡ് ഹൈപ്പർ ഔട്ട് ലെറ്റിൽ ചടങ്ങിൽ സഅദ് അൽ ഹമദ് ലോഗോ പ്രകാശനം ചെയ്തു. ഷോപ്പിങ് ഫെസ്റ്റിവലിന്റെ ഭാഗമായി കണ്ണഞ്ചിപ്പിക്കുന്ന ഓഫറുകളും നിരവധി സമ്മാന പദ്ധതികളും ഗ്രാൻഡ് ഹൈപ്പർ പ്രഖ്യാപിച്ചിട്ടുണ്ട്. 70 ദിവസം നീളുന്ന ‘യാ ഹലാ കുവൈത്ത്’ വിപണന മാമാങ്കത്തിൽ ഗംഭീര സമ്മാനങ്ങളാണ് പ്രഖ്യാപിച്ചിട്ടുള്ളത്.
ഓരോ 10 ദീനാർ പർച്ചേസിനും ലഭിക്കുന്ന കൂപ്പൺ പൂരിപ്പിച്ച് വിവിധ സ്റ്റോറുകളിൽ സ്ഥാപിച്ച ബോക്സിൽ നിക്ഷേപിക്കാം.
നറുക്കെടുപ്പിലൂടെ 120 ആഡംബര കാറുകളും 10 ലക്ഷം ഡോളറിന്റെ കാഷ് പ്രൈസുകളും അടക്കം 77 ലക്ഷം ഡോളറിന്റെ സമ്മാനങ്ങളാണ് ഭാഗ്യശാലികളെ കാത്തിരിക്കുന്നത്. ‘യാ ഹലാ കുവൈത്ത്’ ആഘോഷത്തോടനുബന്ധിച്ച് വിവിധ കലാ പരിപാടികളും ഗ്രാൻഡ് ഹൈപ്പറിന്റെ വിവിധ ശാഖകളിൽ ആവിഷ്കരിച്ചിട്ടുണ്ടെന്ന് റീജനൽ ഡയറക്ടർ അയ്യൂബ് കച്ചേരി അറിയിച്ചു. സി.ഇ.ഒ മുഹമ്മദ് സുനീർ, ഡി.ആർ.ഒ തഹ്സീർ അലി, സി.ഒ.ഒ മുഹമ്മദ് അസ്ലം എന്നിവരും മറ്റു മാനേജ്മെന്റ് പ്രതിനിധികളും ലോഗോ പ്രകാശന ചടങ്ങിൽ സന്നിഹിതരായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

