മധ്യവേനലവധിക്ക് കർശന സുരക്ഷ പരിശോധന
text_fieldsകുവൈത്ത് സിറ്റി: രാജ്യവ്യാപകമായി സൂഖുകളിലും വ്യാപാരസമുച്ചയങ്ങളിലും തുടർച്ചയായ സുരക്ഷാ പരിശോധനക്ക് പദ്ധതി. മധ്യവേനലവധി ആരംഭിച്ചതോടെ സ്വദേശികളും വിദേശികളും ഇത്തരം കേന്ദ്രങ്ങളിൽ കൂടുതലായി എത്തുന്നതിനാലുള്ള സുരക്ഷാ പ്രശ്നം കണക്കിലെടുത്താണിതെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ പൊതുജന സമ്പർക്ക വിഭാഗം വിശദീകരിച്ചു.
വൻകിട ഷോപ്പിങ് കോംപ്ലക്സുകളിൽ കുട്ടികളും കുടുംബാംഗങ്ങളുമൊത്ത് നിരവധിപേരാണ് എത്തുന്നത്. രാത്രി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് യുവാക്കളുടെ സംഘങ്ങൾ നിരത്തിലിറങ്ങുന്ന പ്രവണത അധികമായ സാഹചര്യത്തിലാണ് ഇത്തരം കേന്ദ്രങ്ങളിൽ കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥരെ നിയമിക്കാൻ തീരുമാനിച്ചത്. ഉല്ലാസത്തിന് പുറത്തിറങ്ങുന്നവർ കൂടെയുള്ള കുട്ടികളുടെ കാര്യത്തിൽ ജാഗ്രത കൈക്കൊള്ളണം. അടിയന്തര ഘട്ടത്തിൽ സഹായം ആവശ്യമുള്ളവർ മന്ത്രാലയത്തിെൻറ 112 എന്ന ഹോട്ട് ലൈൻ നമ്പറിൽ വിളിച്ചറിയിക്കണമെന്നും അധികൃതർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
