Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഷോപ്പിങ്​...

ഷോപ്പിങ്​ അപ്പോയിൻറ്​മെൻറ്​ 36​ സഹകരണ സംഘങ്ങളിൽ

text_fields
bookmark_border
ഷോപ്പിങ്​ അപ്പോയിൻറ്​മെൻറ്​ 36​ സഹകരണ സംഘങ്ങളിൽ
cancel

കുവൈത്ത്​സിറ്റി: വാണിജ്യമന്ത്രാലയത്തി​​െൻറ ഒാൺലൈൻ ഷോപ്പിങ്​ അപ്പോയിൻറ്​മ​െൻറ്​ 36​ സഹകരണ സംഘങ്ങളിലേക്ക് ​ വ്യാപിപ്പിച്ചു. ഫൈഹ, ഹാദിയ, ഇഷ്​ബിലിയ, റൗദ, സഹ്​റ, നഇൗം, മിഷ്​രിഫ്​, ഹതീൻ, കൈഫാൻ, ബയാൻ ബ്ലോക്ക്​ 2, സാൽമിയ, അബൂഫത്ത ീറ, അഹ്​മദി, ഫഹാഹീൽ, റിഖ ബ്ലോക്ക്​ 4, ദഹ്​ർ, ഫഹദ്​ അൽ അഹ്​മദ്​, അൽ നസീം, മൻസൂരിയ, ശർഖ്​, ദൈഇയ്യ, ഷാബ്​, അദലിയ, ഖുർതുബ, അ ബ്​ദുല്ല അൽ സാലിം, ജാബിരിയ ബ്ലോക്ക്​ 2, നുസ്​ഹ, ഗർനഡ, ശുഹദ, സൽവ, റാബിയ, ജാബിർ അൽ അലി, അർദിയ, അൽ ഖാലിദ, ഫിൻതാസ്​, ഫർവാനിയ എന്നീ സഹകരണ സംഘങ്ങളാണ്​ ഷോപ്പിങ്​ അപ്പോയിൻറ്​മ​െൻറിന്​ സൗകര്യമൊരുക്കിയത്​.


അതത്​ സഹകരണ സംഘങ്ങളുടെ പ്രവർത്തനപരിധിക്കകത്ത്​ താമസിക്കുന്നവർക്ക്​ മാത്രമാണ്​ സേവനം പ്രയോജനപ്പെടുത്താനാവുക. സഹകരണ സംഘങ്ങൾ അടക്കമുള്ള സ്ഥലങ്ങളിലെ തിരക്കുകുറക്കാൻ ലക്ഷ്യമിട്ടാണ്​ ഷോപ്പിങ്​ ആപ്​ ആരംഭിച്ചത്​. ഇതി​​െൻറ നടപടിക്രമങ്ങൾ താഴെ പറയുംപ്രകാരമാണ്​. www.moci.shop എന്ന വെബ്​സൈറ്റിൽ പ്രവേശിച്ച്​ സിവിൽ ​െഎഡി നമ്പർ, സീരിയൽ നമ്പർ, ഫോൺനമ്പർ, മെയിൽ ​െഎഡി തുടങ്ങിയ വിവരങ്ങൾ നൽകണം.
തുടർന്ന്​ ബുക്കിങ്​ എന്തിനെന്ന്​ വ്യക്​തമാക്കുക. ബുക്കിങ്​ സമയം ഉറപ്പിക്കുക. മൊബൈൽ ഫോണിലേക്ക്​ ക്യൂ.ആർ കോഡ്​ അയക്കും. ഇതുമായി ചെന്നാൽ സഹകരണ സംഘങ്ങളിൽ വരിയിൽനിൽക്കാതെ സാധനങ്ങൾ വാങ്ങാൻ കഴിയും. രണ്ട്​ ബാർകോഡുകളാണ്​ ഉപഭോക്​താക്കളുടെ മൊബൈൽ ഫോണിലേക്ക്​ അയക്കുക. ഒന്ന്​ കർഫ്യൂ സമയത്ത്​ വാഹനമോടിക്കുന്നതിനും മറ്റൊന്ന്​ സഹകരണ സംഘങ്ങളിലെ ​അപ്പോയിൻറ്​മ​െൻറിനുമുള്ളതാണ്​.
അരമണിക്കൂർ മാത്രമാണ്​ ഷോപ്പിങ്ങിന്​ അനുവദിക്കുക. അറവുശാല, മത്സ്യമാർക്കറ്റ്, സപ്ലൈ ബ്രാഞ്ചുകൾ, സെൻട്രൽ മാർക്കറ്റ്​, ചപ്ര എന്നിവയിലേക്ക്​ പിന്നീട്​ വ്യാപിപ്പിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsshopping appointment
News Summary - shopping appointment-kuwait-gulf news
Next Story