ആറ് സഹകരണ സംഘങ്ങളിൽ ഷോപ്പിങ് അപ്പോയിൻറ്മെൻറ് ആരംഭിച്ചു
text_fieldsകുവൈത്ത് സിറ്റി: ആറ് സഹകരണ സംഘങ്ങളിൽ വാണിജ്യ മന്ത്രാലയം ഒാൺലൈൻ ഷോപ്പിങ് അപ്പോയിൻറ്മെൻറ് ആരംഭിച്ചു.
ഇഷ്ബിലിയ, ഹദിയ, ഫൈഹ, റൗദ, നഇൗം, സഹ്റ എന്നീ സഹകരണ സംഘങ്ങളിലാണ് പദ്ധതി ആരംഭിച്ചത്. ക്രമേണ മറ്റിടങ്ങളിലേക്കു ം വ്യാപിപ്പിക്കും. അതത് സഹകരണ സംഘങ്ങളുടെ പ്രവർത്തന പരിധിക്കകത്ത് താമസിക്കുന്നവർക്ക് മാത്രമാണ് സേവനം പ്ര യോജനപ്പെടുത്താനാവുക.
സഹകരണ സംഘങ്ങൾ അടക്കമുള്ള സ്ഥലങ്ങളിലെ തിരക്ക് കുറക്കാൻ ലക്ഷ്യമിട്ടാണ് ഷോപ്പിങ് ആപ് ആരംഭിച്ചത്.
ഇതിെൻറ നടപടിക്രമങ്ങൾ താഴെ പറയുംപ്രകാരമാണ്. www.moci.shop എന്ന വെബ്സൈറ്റിൽ പ്രവേശിച്ച് സിവിൽ െഎഡി നമ്പർ, സീരിയൽ നമ്പർ, ഫോൺനമ്പർ, മെയിൽ െഎഡി തുടങ്ങിയ വിവരങ്ങൾ നൽകണം. തുടർന്ന് ബുക്കിങ് എന്തിനെന്ന് വ്യക്തമാക്കുക. തുടർന്ന് ബുക്കിങ് സമയം ഉറപ്പിക്കുക. തുടർന്ന് മൊബൈൽ ഫോണിലേക്ക് ക്യൂ.ആർ കോഡ് അയക്കും. ഇതുമായി ചെന്നാൽ സഹകരണ സംഘങ്ങളിൽ വരിയിൽനിൽക്കാതെ സാധനങ്ങൾ വാങ്ങാൻ കഴിയും. അറവുശാല, മത്സ്യ മാർക്കറ്റ്, സഹകരണ സംഘങ്ങൾ, സപ്ലൈ ബ്രാഞ്ചുകൾ, സെൻട്രൽ മാർക്കറ്റ്, ചപ്ര എന്നിവയിലെ ഷോപ്പിങ്ങിനാണ് വാണിജ്യ മന്ത്രാലയം ബുക്കിങ് വെബ്സൈറ്റ് ആരംഭിച്ചത്.
കഴിഞ്ഞ ആഴ്ച പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച സംവിധാനം കൂടുതൽ മെച്ചപ്പെടുത്താൻ തൽക്കാലം റദ്ദാക്കിയിരുന്നു.
ഇപ്പോൾ വീണ്ടും ആറ് സഹകരണ സംഘങ്ങളിൽ മാത്രമായി ആരംഭിക്കുകയായിരുന്നു. അറവുശാല, മത്സ്യമാർക്കറ്റ്, സപ്ലൈ ബ്രാഞ്ചുകൾ, സെൻട്രൽ മാർക്കറ്റ്, ചപ്ര എന്നിവയിലേക്ക് പിന്നീട് വ്യാപിപ്പിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
