Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഷൂ​ട്ടി​ങ്​:...

ഷൂ​ട്ടി​ങ്​: കു​വൈ​ത്ത്​​ ഏ​ഷ്യ​യി​ൽ ര​ണ്ടാം റാ​ങ്കി​ൽ

text_fields
bookmark_border
ഷൂ​ട്ടി​ങ്​: കു​വൈ​ത്ത്​​ ഏ​ഷ്യ​യി​ൽ ര​ണ്ടാം റാ​ങ്കി​ൽ
cancel

കു​വൈ​ത്ത്​ സി​റ്റി: ഏ​ഷ്യ​ൻ ഷൂ​ട്ടി​ങ്​ കോ​ൺ​ഫെ​ഡ​റേ​ഷ​ൻ പു​റ​ത്തു​വി​ട്ട പു​തി​യ റാ​ങ്കി​ങ്​ പ​ട്ടി​ക​യി​ൽ കു​വൈ​ത്തി​ന്​ ര​ണ്ടാം സ്ഥാ​നം.ചൈ​ന​യാ​ണ്​ ഒ​ന്നാം സ്ഥാ​ന​ത്ത്. ദ​ക്ഷി​ണ കൊ​റി​യ, ജ​പ്പാ​ൻ, ഉ​ത്ത​ര കൊ​റി​യ, ക​സാ​കി​സ്ഥാ​ൻ, ഖ​ത്ത​ർ, ഇ​ന്ത്യ, ചൈ​നീ​സ്​ താ​യ്പേ​യ്, താ​യ്​​ലാ​ൻ​ഡ്​ എ​ന്നി​വ​യാ​ണ്​ മൂ​ന്നു​മു​ത​ൽ പ​ത്തു​വ​രെ റാ​ങ്കി​ലു​ള്ള​ത്.

കു​വൈ​ത്തി​ന്​ ഒ​ളി​മ്പി​ക്​​സി​ൽ പ്ര​തീ​ക്ഷ​യു​ള്ള കാ​യി​ക ഇ​ന​മാ​ണ്​ ഷൂ​ട്ടി​ങ്. ക​ഴി​ഞ്ഞ ഒ​ളി​മ്പി​ക്​​സി​ൽ ര​ണ്ട്​ കു​വൈ​ത്തി താ​ര​ങ്ങ​ൾ മെ​ഡ​ൽ നേ​ടി​യി​രു​ന്നു. കു​വൈ​ത്തി​ന്​ കാ​യി​ക വി​ല​ക്കു​ണ്ടാ​യി​രു​ന്ന​തി​നാ​ൽ അ​ന്താ​രാ​ഷ്​​ട്ര ഒ​ളി​മ്പി​ക്​ ക​മ്മി​റ്റി​യു​ടെ ബാ​ന​റി​ൽ മ​ത്സ​രി​ച്ച കു​വൈ​ത്തി ഷൂ​ട്ട​ർ ഫ​ഹ​ദ് അ​ൽ ദൈ​ഹാ​നി സ്വ​ർ​ണ​വും അ​ബ്​​ദു​ല്ല അ​ൽ റ​ഷീ​ദി വെ​ങ്ക​ല മെ​ഡ​ലും നേ​ടി​യി​രു​ന്നു. ടോ​ക്യോ ഒ​ളി​മ്പി​ക്​​സ്​ ല​ക്ഷ്യ​മാ​ക്കി കു​വൈ​ത്തി ഷൂ​ട്ടി​ങ്​ ടീം ​ക​ഠി​ന​മാ​യ പ​രി​ശീ​ല​ന​ത്തി​ലാ​ണ്. കോ​വി​ഡ്​ പ്ര​തി​സ​ന്ധി മൂ​ലം നി​ർ​ത്തി​വെ​ച്ച അ​നു​മ​തി പു​നഃ​സ്ഥാ​പി​ച്ച​തി​ന്​ ശേ​ഷം താ​ര​ങ്ങ​ൾ പ​രി​ശീ​ല​ന​ത്തി​ലാ​ണ്. ഇ​ത്ത​വ​ണ കു​വൈ​ത്ത്​ പ​താ​ക​ക്ക്​ കീ​ഴി​ൽ മെ​ഡ​ലു​യ​ർ​ത്താ​നാ​ണ്​ താ​ര​ങ്ങ​ളു​ടെ ശ്ര​മം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ShootingAsiakuwait newsRanked second
Next Story