ശിഫ പ്രീമിയർ ലീഗ് ഫുട്ബാൾ ഇന്നുമുതൽ
text_fieldsകുവൈത്ത് സിറ്റി: ശിഫ അൽ ജസീറ മെഡിക്കൽ സെൻറർ ജീവനക്കാരുടെ ആഭ്യന്തര ഫുട്ബാൾ ലീഗ് ആയ ശിഫ പ്രീമിയർ ലീഗ് വ്യാഴാഴ്ച ആരംഭിക്കും. ശിഫ ചലഞ്ചേഴ്സ്, ശിഫ സ്ട്രൈക്കേഴ്സ്, ശിഫ വാരിയേഴ്സ് ടീമുകളിലായി ഫർവാനിയ, ഫഹാഹീൽ, അബ്ബാസിയ ബ്രാഞ്ചുകളിലെ ജീവനക്കാർ മത്സരിക്കും. ചലഞ്ചേഴ്സ് ടീമിനെ കെ.ടി. ഷമീറും വാരിയേഴ്സ് ടീമിനെ കബീർ താണിക്കലും സ്ട്രൈക്കേഴ്സ് ടീമിനെ അനീസ് മെഹബൂബും നയിക്കും.
ഡോ. പോൾസൺ, ഡോ. ശ്രീധർ, ഡോ. ചന്ദ്രശേഖർ റെഡ്ഡി, ഡോ. ഉണ്ണികൃഷ്ണൻ, ഡോ. ഷാജഹാൻ, ഡോ. റഗീബ് എന്നിവരാണ് ടീം സ്പോൺസർമാർ. ഹോട്ട്പാക്, മെറിറ്റ് ഇൻറർനാഷനൽ, സജ ഗൾഫ്, എൽവോടെക് എന്നിവർ ലീഗ് സ്പോൺസർമാരാകും. അബ്ബാസിയ നിബ്ര സ്കൂൾ സ്റ്റേഡിയത്തിലാണ് മത്സരം. ഷാജഹാൻ കോഡൂർ, നസ്താർ മഞ്ചേരി, ദിൽഷാദ് വില്ലൻ, സുലൈമാൻ പട്ടാമ്പി, അസ്ഹർ പൈക്കാടൻ എന്നിവരാണ് മാനേജിങ് കമ്മിറ്റി അംഗങ്ങൾ.

