ഷിഫ എക്സലൻസ് പുരസ്കാരം സി.കെ. നജീബിനും നിക്സൺ ജോർജിനും
text_fieldsഷിഫ അൽ ജസീറ മാനേജ്മെന്റ് പ്രതിനിധികൾ വാർത്തസമ്മേളനത്തിൽ
കുവൈത്ത് സിറ്റി: കുവൈത്ത് ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് ഷിഫ അൽ ജസീറ മെഡിക്കൽ ഗ്രൂപ്പ് നൽകുന്ന 2025-ലെ ഷിഫ എക്സലൻസ് അവാർഡ് വിതരണം ഫെബ്രുവരി 20ന് വൈകുന്നേരം നടക്കും.
മാധ്യമ മേഖലയിലെ മികച്ച സംഭാവനകൾ മുൻനിർത്തി ഗൾഫ് മാധ്യമം കുവൈത്ത് കൺട്രി ഹെഡ് (ബിസിനസ് സൊലൂഷൻ) സി.കെ. നജീബിന് മീഡിയ റിലേഷൻ ഇംപാക്ട് അവാർഡും കണക്ഷൻസ് മീഡിയ, ഏഷ്യാനെറ്റ് കുവൈത്ത് സി.ഇ.ഒ നിക്സൺ ജോർജിന് ഔട്ട്സ്റ്റാൻഡിങ് മീഡിയ ലീഡർഷിപ് അവാർഡും നൽകിയാണ് ആദരിക്കുന്നത്.
സി.കെ. നജീബ് നിക്സൺ ജോർജ്
ഷിഫ അൽ ജസീറ മെഡിക്കൽ ഗ്രൂപ്പിലെ ജീവനക്കാരിൽ മികവ് തെളിയിക്കുകയും കൂടുതൽ കാലം സേവനം അനുഷ്ഠിക്കുകയും ചെയ്തവരെയും ആദരിക്കുന്നുണ്ട്. ഉറുമി മ്യൂസിക്കൽ ബാൻഡിന്റെ നേതൃത്വത്തിൽ നടക്കുന്ന സംഗീത വിരുന്നും പുരസ്കാര വിതരണ ചടങ്ങിന് മിഴിവേകും. 2025ലെ കുവൈത്ത് ദേശീയ ദിനാഘോഷ ഭാഗമായി ഫെബ്രുവരി 25, 26, 27 തീയതികളിൽ ശിഫ അൽ ജസീറ മെഡിക്കൽ ഗ്രൂപ്പിന്റെ കുവൈത്തിലെ മൂന്ന് ശാഖകളിലും സൗജന്യ ഡോക്ടർ കൺസൽട്ടേഷനും ലാബ് പരിശോധന, അൾട്രാസൗണ്ട്, എക്സ്റേ, ഇഞ്ചക്ഷൻ തുടങ്ങിയവക്ക് 30 ശതമാനം ഇളവും ലഭിക്കും. ശിഫ അൽ ജസീറ ഫർവാനിയ, ഫഹാഹീൽ കേന്ദ്രങ്ങളിലും ജലീബ് അൽ ശുയൂഖ് അൽ നാഹിൽ ഇന്റർനാഷനൽ ക്ലിനിക്കിലും ആനുകൂല്യം ലഭ്യമാണ്.
മിതമായ നിരക്കിലുള്ള ലാബ് പരിശോധന പാക്കേജുകളും എല്ലാ ശാഖകളിലും ലഭിക്കും. ഗുണനിലവാരമുള്ള ആരോഗ്യ പരിരക്ഷ മിതമായ നിരക്കിൽ എല്ലാവർക്കും ലഭ്യമാക്കുകയെന്ന ശിഫ അൽ ജസീറ മെഡിക്കൽ ഗ്രൂപ്പ് സ്ഥാപകനും ചെയർമാനുമായ കെ.ടി. റബീഉല്ലയുടെ പ്രഖ്യാപിത നിലപാടാണ് സ്ഥാപനം മുറുകെ പിടിക്കുന്നതെന്ന് മാനേജ്മെന്റ് അറിയിച്ചു. ഡേ കെയർ ആശുപത്രികളും മൾട്ടി-സ്പെഷാലിറ്റി മെഡിക്കൽ സെന്ററുകളും രാജ്യത്തുടനീളം സ്ഥാപിക്കും.സാൽമിയ, ജഹ്റ എന്നിവിടങ്ങളിലെ ആതുരാലയങ്ങൾ ഈ വർഷം പൂർത്തീകരിക്കാനാണ് പദ്ധതിയെന്ന് മാനേജ്മെന്റ് വ്യക്തമാക്കി. ഷിഫ അൽ ജസീറ ഓപറേഷൻസ് മേധാവി അസീം സേട്ട് സുലൈമാൻ, മെഡിക്കൽ ഡയറക്ടർ ഡോ. അബ്ദുൽ നാസർ, മാർക്കറ്റിങ് മേധാവി മോണ ഹസൻ, ഫിനാൻസ് ഹെഡ് പി. അബ്ദുൽ റഷീദ്, ഫഹാഹീൽ അഡ്മിൻ മാനേജർ ഗുണശീലൻ പിള്ള, ജലീബ് അൽ ശുയൂഖ് അഡ്മിൻ മാനേജർ വിജിത്ത് നായർ, ഫർവാനിയ അഡ്മിൻ മാനേജർ എം. സുബൈർ, ജലീബ് അൽ ശുയൂഖ് ഡെപ്യൂട്ടി അഡ്മിൻ മാനേജർ ലൂസിയ വില്യംസ് തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

