ഷിഫ അൽജസീറ സോക്കർ കേരള എഫ്.സി ജഴ്സി പ്രകാശനം
text_fieldsഷിഫ അൽജസീറ സോക്കർ കേരള എഫ്.സി ടീം മാനേജ്മെന്റിനും കെ.ഇ.എഫ്.എ.കെ ഭാരവാഹികൾക്കുമൊപ്പം
കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രമുഖ ഫുട്ബാൾ ക്ലബ് ഷിഫ അൽജസീറ സോക്കർ കേരള എഫ്.സി പുതിയ സീസണിന്റെ പുതിയ ജഴ്സി പ്രകാശനം ഷിഫ അൽജസീറ മെഡിക്കൽ സെന്റർ ഫഹാഹീൽവെച്ച് നടന്നു. സോക്കർ കേരള എഫ്.സി ആക്ടിങ് പ്രസിഡന്റ് മജീദ് അധ്യക്ഷത വഹിച്ചു.
ഷിഫ അൽജസീറ മെഡിക്കൽ സെന്റർ ഫർവാനിയ ജനറൽ മാനേജർ സുബൈർ ഉസ്മാൻ, കേരള എക്സ്പാർട്സ് ഫുട്ബാൾ അസോസിയേഷൻ കുവൈത്ത് (കെ.ഇ.എഫ്.എ.കെ) ജനറൽ സെക്രട്ടറി എൻ.കെ. നജീബ് എന്നിവർ ചേർന്ന് പ്രകാശനം ചെയ്യ്തു.
കേരള എക്സ്പാർട്സ് ഫുട്ബാൾ അസോസിയേഷൻ കുവൈത്ത് (കെ.ഇ.എഫ്.എ.കെ) പ്രസിഡന്റ് ബിജു ജോണി, ട്രഷറർ തോമസ് അവറാച്ചൻ, ഷിഫ അൽജസീറ മെഡിക്കൽ ഫഹാഹീൽ ജനറൽ മാനേജർ ഫവാസ് ഫാറൂഖ്, ഫഹഹീൽ മെഡിക്കൽ ഡയറക്ടർ ഡോ. ജയകൃഷ്ണൻ എന്നിവർ ആശംസയറിയിച്ചു.
സോക്കർ കേരള എഫ്.സി ട്രഷറർ സോബി, ടീം മാനേജർ മനോജ്, സോക്കർ കേരള എഫ്.സി ഒഫീഷ്യൽ ബിനോജ്, ഡൊമിനിക്, ഷഫീഖ്, ജിജോ അനൂപ്, യഹിയ, റിയാസ്, ശക്കീർ, പ്രസാദ് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

