ഷിഫാ അൽ ജസീറ പ്രീമിയർ ലീഗ് ഷിഫാ സ്ട്രൈക്കേഴ്സ് ജേതാക്കൾ
text_fieldsഷിഫാ അൽ ജസീറ പ്രീമിയർ ലീഗ് ജേതാക്കളായ ഷിഫാ സ്ട്രൈക്കേഴ്സ് ടീം
കുവൈത്ത് സിറ്റി: ഷിഫാ അൽ ജസീറ മെഡിക്കൽ ഗ്രൂപ് സംഘടിപ്പിച്ച രണ്ടാമത് ഷിഫാ പ്രീമിയർ ഫുട്ബാൾ ലീഗിൽ ഷിഫാ സ്ട്രൈക്കേഴ്സ് ജേതാക്കൾ. ഷിഫാ റോയൽസ് രണ്ടാം സ്ഥാനം കരസ്ഥമാക്കി. അബ്ബാസിയയിലെ നിബ്രാസ് ഫുട്ബാൾ മൈതാനിയിൽ നാലാഴ്ചകളിലായി നടന്ന മത്സരത്തിൽ ഷിഫാ സ്ട്രൈക്കേഴ്സ്, അൽ റബീഹ് എഫ്.സി, ഷിഫാ ടൈറ്റാൻസ്, ഷിഫാ റോയൽസ് എന്നീ ടീമുകൾ പരസ്പരം ഏറ്റുമുട്ടി.
ഷിഫാ അൽ ജസീറ പ്രീമിയർ ലീഗ് റണ്ണർഅപ്പായ ഷിഫാ റോയൽസ് ടീം
ലീഗ് മത്സരങ്ങളിൽ അബ്ദുല്ല (ഷിഫാ ടൈറ്റാൻസ്), ഷാജഹാൻ (ഷിഫാ റോയൽസ്), റിയാസ് (ഷിഫാ സ്ട്രൈക്കേഴ്സ്), ഷിഹാബ് (ഷിഫാ റോയൽസ്), ഷാജഹാൻ (ഷിഫാ റോയൽസ്), ഷഫീഖ് (ഷിഫാ സ്ട്രൈക്കേഴ്സ്) എന്നിവർ മാൻ ഓഫ് ദ മാച്ച് പുരസ്കാരവും ഫൈനൽ മത്സരത്തിൽ റിയാസ് (ഷിഫാ സ്ട്രൈക്കേഴ്സ്) താരം മികച്ച താരവുമായി തിരഞ്ഞെടുക്കപ്പെട്ടു. മികച്ച ഗോൾ കീപ്പറായി ഷിഹാബ് (ഷിഫാ റോയൽസ്), മികച്ച ഡിഫൻഡർ ഷഫീഖ് (ഷിഫാ സ്ട്രൈക്കേഴ്സ്), ലീഗിലെ മികച്ച താരം റിയാസ് (ഷിഫാ സ്ട്രൈക്കേഴ്സ്) ഏറ്റവും കൂടുതൽ ഗോൾ സ്കോർ ചെയ്ത താരം ഷാജഹാൻ (ഷിഫാ റോയൽസ്), ഗോൾഡൻ െപ്ലയർ നജീബ് (ഷിഫാ ടൈറ്റാൻസ്) എന്നിവർ കരസ്ഥമാക്കി.
ഒന്നും രണ്ടും സ്ഥാനക്കാർക്കുള്ള ട്രോഫിയും കാഷ് അവാർഡും ഷിഫാ അൽജസീറ ഫർവാനിയ ജനറൽ മാനേജർ സുബൈർ, ഷിഫാ അൽ ജസീറ ഫഹാഹീൽ ജനറൽ മാനേജർ ഫവാസ്, കമ്മിറ്റി ഭാര വാഹികൾ എന്നിവർ ചേർന്ന് സമ്മാനിച്ചു.
ഡോ. സുജ, ഡോ. കോരുത്, ഡോ. ദാസൻ, ഡോ. അനിൽ, ഡോ. ശ്രീരാജ്, ഡോ. സൗദ് അബ്ദുറഹ്മാൻ, ഡോ. പ്രഭുരാജ്, ഡോ. സൻജിദ്, ഡോ.വിഷ്ണു, സലീം, ലൂസിയ വില്യംസ്, വർഷ, മോന ഹസ്സൻ, സി.കെ. നജീബ് (ഗൾഫ് മാധ്യമം) എന്നീ വിശിഷ്ടാതിഥികൾ സന്നിഹിതരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

