മുനവ്വറലി ശിഹാബ് തങ്ങൾക്ക് ശിഫ അൽ ജസീറ മെഡിക്കൽ സെന്ററിന്റെ സ്വീകരണം
text_fieldsപാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ ഫർവാനിയ ശിഫ അൽ ജസീറ മെഡിക്കൽ സെന്ററിൽ
കുവൈത്ത് സിറ്റി: കുവൈത്തിലെത്തിയ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾക്ക് ഫർവാനിയ ശിഫ അൽ ജസീറ മെഡിക്കൽ സെന്റർ സ്വീകരണം നൽകി.
മെഡിക്കൽ സെന്ററിലെത്തിയ മുനവ്വറലി ശിഹാബ് തങ്ങളെ ശിഫ അൽ ജസീറ ഹെഡ് ഓഫ് ഓപറേഷൻസ് അസീം സേട്ട് സുലൈമാൻ സ്വീകരിച്ചു. ഹെഡ് ഓഫ് അക്കൗണ്ട്സ് അബ്ദുൽ റഷീദ്, അഡ്മിനിസ്ട്രേഷൻ മാനേജർ സുബൈർ മുസ്ലിയാരകത്ത് എന്നിവർ സന്നിഹിതരായിരുന്നു.
മുനവ്വറലി ശിഹാബ് തങ്ങളെ ശിഫ അൽ ജസീറ ഹെഡ് ഓഫ് ഓപറേഷൻസ് അസീം സേട്ട് സുലൈമാൻ സ്വീകരിക്കുന്നു
ശിഫ അൽ ജസീറ മെഡിക്കൽ സെന്ററിന്റെ സേവനങ്ങളും പ്രവർത്തനങ്ങളും ഭാവി പദ്ധതികളും ചോദിച്ചറിഞ്ഞ മുനവ്വറലി ശിഹാബ് തങ്ങൾ ജീവനക്കാരുമായി സൗഹൃദം പങ്കുവെച്ച് ഏറെ നേരം ക്ലിനിക്കിൽ ചെലവഴിച്ചാണ് മടങ്ങിയത്. സെൻറർ സന്ദർശിച്ചതിന് മുനവ്വറലി ശിഹാബ് തങ്ങളെ ശിഫ അൽ ജസീറ മാനേജ്മെന്റ് പ്രതിനിധികൾ നന്ദി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

