Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightശിഫ അൽ ജസീറ മെഡിക്കൽ...

ശിഫ അൽ ജസീറ മെഡിക്കൽ സെൻറർ ഫഹാഹീൽ പത്താം വാർഷികം

text_fields
bookmark_border
ശിഫ അൽ ജസീറ മെഡിക്കൽ സെൻറർ ഫഹാഹീൽ   പത്താം വാർഷികം
cancel
camera_alt

ശി​ഫ അ​ൽ ജ​സീ​റ മെ​ഡി​ക്ക​ൽ സെൻറ​ർ ഫ​ഹാ​ഹീ​ൽ പ​ത്താം വാ​ർ​ഷി​കാ​ഘോ​ഷ ഭാ​ഗ​മാ​യി വൈ​സ്​ ചെ​യ​ർ​മാ​ൻ മു​ൻ​ത​സ​ർ മ​ജീ​ദ്, എ​ക്​​സി​ക്യൂ​ട്ടി​വ്​ ബോ​ർ​ഡ്​ അ​ഡ്വൈ​സ​ർ ഡോ. ​ഖാ​ലി​ദ്​ അ​ൽ ക​ൻ​ദ​രി, ഫ​ഹാ​ഹീ​ൽ ബ്രാ​ഞ്ച്​ ജ​ന​റ​ൽ മാ​നേ​ജ​ർ ഫ​വാ​സ്​ ഫാ​റൂ​ഖ്, മെ​ഡി​ക്ക​ൽ ഡ​യ​റ​ക്​​ട​ർ ഡോ. ​ജ​യ​കൃ​ഷ്​​ണ​ൻ എ​ന്നി​വ​ർ കേ​ക്ക്​ മു​റി​ക്കു​ന്നു

കു​വൈ​ത്ത്​ സി​റ്റി: ശി​ഫ അ​ൽ ജ​സീ​റ മെ​ഡി​ക്ക​ൽ സെൻറ​ർ ഫ​ഹാ​ഹീ​ൽ പ​ത്താം വാ​ർ​ഷി​കം ആ​ഘോ​ഷി​ച്ചു. സ​ന്തോ​ഷാ​വ​സ​ര​ത്തി​ൽ, ശി​ഫ അ​ൽ ജ​സീ​റ ഫ​ഹാ​ഹീ​ൽ ബ്രാ​ഞ്ചി​ൽ പ്ര​ത്യേ​ക ആ​രോ​ഗ്യ പാ​ക്കേ​ജു​ക​ൾ അ​വ​ത​രി​പ്പി​ച്ചു. 10​ ദി​വ​സ​ത്തേ​ക്ക്​ കു​റ​ഞ്ഞ​നി​ര​ക്കി​ൽ ആ​രോ​ഗ്യ​പ​രി​ശോ​ധ​ന ന​ട​ത്താം. 10 വ​ർ​ഷം സേ​വ​ന​മ​നു​ഷ്ഠി​ച്ച എ​ല്ലാ ജീ​വ​ന​ക്കാ​രെ​യും മെ​മ​േ​ൻ​റാ ന​ൽ​കി ആ​ദ​രി​ച്ചു. വൈ​സ് ചെ​യ​ർ​മാ​ൻ മു​ൻ​ത​സ​ർ മ​ജീ​ദും എ​ക്സി​ക്യൂ​ട്ടി​വ് ബോ​ർ​ഡ് അ​ഡ്വൈ​സ​ർ ഡോ. ​ഖാ​ലി​ദ് അ​ൽ ക​ൻ​ദ​രി​യും ഉ​പ​ഹാ​രം ന​ൽ​കി. 2008ൽ ​ഫ​ർ​വാ​നി​യ​യി​ൽ ആ​ദ്യ​ത്തെ ബ്രാ​ഞ്ച് സ്ഥാ​പി​ത​മാ​യ​തി​ന്​ ശേ​ഷം കു​വൈ​ത്തി​ലെ ആ​രോ​ഗ്യ​പ​രി​ര​ക്ഷ മേ​ഖ​ല​യി​ൽ ക​ഴി​ഞ്ഞ 13 വ​ർ​ഷ​ങ്ങ​ളി​ൽ ശി​ഫ അ​ൽ ജ​സീ​റ ഗ്രൂ​പ് ശ്ര​ദ്ധേ​യ​മാ​യ വ​ള​ർ​ച്ച കൈ​വ​രി​ച്ച​താ​യി ശി​ഫ അ​ൽ ജ​സീ​റ മെ​ഡി​ക്ക​ൽ ഗ്രൂ​പ് വൈ​സ് ചെ​യ​ർ​മാ​ൻ മു​ൻ​ത​സ​ർ മ​ജീ​ദ് പ​റ​ഞ്ഞു. ശി​ഫ അ​ൽ ജ​സീ​റ മെ​ഡി​ക്ക​ൽ ഗ്രൂ​പ്​ സ്ഥാ​പ​ക​നും ചെ​യ​ർ​മാ​നു​മാ​യ ഡോ. ​കെ.​ടി. റ​ബീ​ഉ​ല്ല​യു​ടെ ദീ​ർ​ഘ​വീ​ക്ഷ​ണ​ത്തോ​ടെ​യു​ള്ള പ​രി​ശ്ര​മ​ങ്ങ​ളെ അ​ദ്ദേ​ഹം അ​നു​സ്​​മ​രി​ച്ചു.

കു​വൈ​ത്തി​ലും എ​ല്ലാ ജി.​സി.​സി രാ​ജ്യ​ങ്ങ​ളി​ലും സാ​ധാ​ര​ണ​ക്കാ​ർ​ക്ക്​ താ​ങ്ങാ​ൻ ക​ഴി​യു​ന്ന കു​റ​ഞ്ഞ​ചെ​ല​വി​ൽ ചി​കി​ത്സാ​സൗ​ക​ര്യം ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന​ത്​ അ​ദ്ദേ​ഹ​ത്തി​െൻറ സ്വ​പ്​​ന​മാ​യി​രു​ന്നു. കു​വൈ​ത്തി​ലെ വി​വി​ധ മേ​ഖ​ല​ക​ളി​ലേ​ക്ക് സേ​വ​ന​ങ്ങ​ൾ വ്യാ​പി​പ്പി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ൽ ര​ണ്ടാ​മ​ത്തെ ശാ​ഖ 2011ൽ ​ഫ​ഹാ​ഹീ​ലി​ലും മൂ​ന്നാ​മ​ത്തേ​ത് 2014ൽ ​അ​ൽ നാ​ഹി​ൽ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ക്ലി​നി​ക്ക്​ എ​ന്ന​പേ​രി​ൽ ജ​ലീ​ബ് അ​ൽ ശു​യൂ​ഖി​ലും സ്ഥാ​പി​ക്ക​പ്പെ​ട്ടു. ഈ ​മ​ഹ​ത്താ​യ നേ​ട്ട​ത്തി​െൻറ പി​ന്നി​ൽ മി​ക​ച്ച പി​ന്തു​ണ​യും സ​ഹ​ക​ര​ണ​വും ന​ൽ​കി​യ കു​വൈ​ത്തി​ലെ ജ​ന​ങ്ങ​ളാ​ണെ​ന്ന്​ ഡോ. ​ഖാ​ലി​ദ്​ അ​ൽ ക​ൻ​ദ​രി പ​റ​ഞ്ഞു. ക​ഴി​ഞ്ഞ 13 വ​ർ​ഷ​ങ്ങ​ളി​ൽ വി​ശ്വ​സ്ത​ത​യോ​ടും അ​ർ​പ്പ​ണ​ബോ​ധ​ത്തോ​ടും കൂ​ടി സേ​വ​ന​മ​നു​ഷ്ഠി​ച്ച എ​ല്ലാ ഡോ​ക്ട​ർ​മാ​ർ​ക്കും മ​റ്റ് ജീ​വ​ന​ക്കാ​ർ​ക്കും അ​ദ്ദേ​ഹം അ​ഭി​ന​ന്ദ​ന​വും ന​ന്ദി​യും അ​റി​യി​ച്ചു. ഉ​പ​ഭോ​ക്​​താ​ക്ക​ളു​ടെ തൃ​പ്​​തി നേ​ടി സു​സ്ഥി​ര വ​ള​ർ​ച്ച​യു​ടെ ഒ​രു ദ​ശാ​ബ്​​ദം പി​ന്നി​ട്ട​തി​ൽ മെ​ഡി​ക്ക​ൽ ഡ​യ​റ​ക്​​ട​ർ ഡോ. ​ജ​യ​കൃ​ഷ്​​ണ​ൻ, ഫ​ഹാ​ഹീ​ൽ ബ്രാ​ഞ്ച്​ ജ​ന​റ​ൽ മാ​നേ​ജ​ർ ഫ​വാ​സ്​ ഫാ​റൂ​ഖ്​ എ​ന്നി​വ​ർ സം​തൃ​പ്​​തി പ്ര​ക​ടി​പ്പി​ച്ചു.

അ​ഹ്​​മ​ദി​യി​ലും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലു​മു​ള്ള കു​വൈ​ത്തി​ക​ളും വി​ദേ​ശി​ക​ളു​മാ​യ ഉ​പ​ഭോ​ക്​​താ​ക്ക​ൾ​ക്ക്​ കു​റ​ഞ്ഞ ചെ​ല​വി​ൽ മി​ക​ച്ച ചി​കി​ത്സ​യും പ​രി​ച​ര​ണ​വും ന​ൽ​കാ​ൻ ക​ഴി​ഞ്ഞ​താ​യി ഇ​രു​വ​രും പ​റ​ഞ്ഞു. മി​ക​ച്ച പ​രി​ച​ര​ണം, ഗു​ണ​മേ​ന്മ​യു​ള്ള ചി​കി​ത്സ, ഉ​പ​ഭോ​ക്​​തൃ​സേ​വ​നം എ​ന്നി​വ​യി​ൽ കാ​ണി​ച്ച പ്ര​തി​ബ​ദ്ധ​ത​യാ​ണ്​ ശി​ഫ അ​ൽ ജ​സീ​റ​യു​ടെ വി​ജ​യ​മെ​ന്ന്​ അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. കു​വൈ​ത്തി​ലെ മൂ​ന്ന് മെ​ഡി​ക്ക​ൽ സെൻറ​റു​ക​ളി​ലും അ​ന്താ​രാ​ഷ്​​ട്ര നി​ല​വാ​ര​മു​ള്ള ചി​കി​ത്സാ ഉ​പ​ക​ര​ണ​ങ്ങ​ളും സം​വി​ധാ​ന​ങ്ങ​ളു​മാ​ണ്​ സ​ജ്ജീ​ക​രി​ച്ചി​ട്ടു​ള്ള​ത്. പ​രി​ച​യ​സ​മ്പ​ത്തും വൈ​ദ​ഗ്​​ധ്യ​വു​മു​ള്ള ഡോ​ക്​​ട​ർ​മാ​രും പാ​രാ​മെ​ഡി​ക്ക​ൽ ജീ​വ​ന​ക്കാ​രു​മാ​ണ്​ സേ​വ​നം ന​ൽ​കു​ന്ന​ത്.

ശു​ചി​ത്വ​മു​ള്ള അ​ന്ത​രീ​ക്ഷം നി​ല​നി​ർ​ത്തു​ന്ന​തി​ലും മാ​നേ​ജ്​​മെൻറ്​ ​പൂ​ർ​ണ ശ്ര​ദ്ധ​പു​ല​ർ​ത്തു​ന്നു. ശി​ഫ അ​ൽ ജ​സീ​റ മെ​ഡി​ക്ക​ൽ ഗ്രൂ​പ്പി​ന് കു​വൈ​ത്ത്, ബ​ഹ്‌​റൈ​ൻ, ഖ​ത്ത​ർ, സൗ​ദി, യു.​എ.​ഇ, ഒ​മാ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി മു​പ്പ​തി​ല​ധി​കം മെ​ഡി​ക്ക​ൽ സെൻറ​റു​ക​ളു​ണ്ട്. 700ല​ധി​കം ഡോ​ക്​​ട​ർ​മാ​ർ ഉ​ൾ​പ്പെ​ടെ 4000ത്തി​ല​ധി​കം ജീ​വ​ന​ക്കാ​ർ ഇ​വി​ട​ങ്ങ​ളി​ൽ സേ​വ​നം ചെ​യ്യു​ന്നു. ഒാ​രോ ദി​വ​സം 20,000ത്തി​ല​ധി​കം പേ​ർ​ക്ക്​ സേ​വ​നം ന​ൽ​കു​ന്ന​താ​യും മാ​നേ​ജ്​​മെൻറ്​ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Shifa Al Jazeera Medical Center
News Summary - Shifa Al Jazeera Medical Center Fahaheel 10th Anniversary
Next Story