അന്താരാഷ്ട്ര നഴ്സസ് ദിനം വിപുലമായി ആഘോഷിച്ച് ശിഫ അൽ ജസീറ
text_fieldsശിഫ അൽ ജസീറ അന്താരാഷ്ട്ര നഴ്സസ് ദിനാഘോഷത്തിൽ കേക്ക് മുറിക്കുന്നു
കുവൈത്ത് സിറ്റി: അന്താരാഷ്ട്ര നഴ്സസ് ദിനം വിപുലമായി ആഘോഷിച്ച് ശിഫ അൽ ജസീറ മെഡിക്കൽ ഗ്രൂപ്.കുവൈത്തിലെ ശിഫ അൽ ജസീറ മൂന്നു ക്ലിനിക്കുകളിലും ആഘോഷങ്ങൾ നടന്നു. നഴ്സുമാരെ ആദരിക്കൽ, സമ്മാനങ്ങൾ വിതരണം ചെയ്യൽ, കേക്ക് കട്ടിങ്, മധുര വിതരണം എന്നിവ ആഘോഷഭാഗമായി നടന്നു.
ആരോഗ്യ സംരക്ഷണ സംവിധാനത്തിൽ നഴ്സുമാരുടെ പങ്കിനെയും പ്രധാന്യത്തെയും ഉണർത്തുന്നതായി ആഘോഷം. നഴ്സുമാർ വഹിക്കുന്ന നിർണായക പങ്കിനെയും പ്രതിബദ്ധതയെയും ചടങ്ങിൽ അഭിനന്ദിച്ചു. ശിഫ അൽ ജസീറ ഓപറേഷൻ ആൻഡ് ബിസിനസ് ഡെവലപ്മെന്റ് മേധാവി അസീം സേട്ട് സുലൈമാൻ, മാർക്കറ്റിങ് ആൻഡ് ബിസിനസ് ഡെവലപ്മെന്റ് മേധാവി മോന ഹസ്സൻ, അകൗണ്ട്സ് ആൻഡ് ഫിനാൻസ് മേധാവി അബ്ദുൽ റഷീദ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ആഘോഷ പരിപാടികൾ. അസീം സേട്ട് സുലൈമാൻ നഴ്സസ് ദിന സന്ദേശം കൈമാറി.
മാനേജ്മെന്റ് പ്രതിനിധികൾ, നഴ്സിങ് ഇൻചാർജുമാർ, നഴ്സുമാർ, ക്ലിനിക് ജീവനക്കാർ എന്നിവർ ആഘോഷത്തിൽ പങ്കാളികളായി. ഫർവാനിയ സെന്ററിൽ അഡ്മിനിസ്ട്രേറ്റീവ് മാനേജർ സുബൈർ മുസ്ലിയാരകത്ത്, ഫഹാഹീൽ അഡ്മിനിസ്ട്രേറ്റീവ് മാനേജർ ഗുണശീലൻ പിള്ള, അബ്ബാസിയയിൽ അഡ്മിനിസ്ട്രേറ്റീവ് മാനേജർ വിജിത് വി നായർ, ഡപ്യൂട്ടി അഡ്മിനിസ്ട്രേറ്റീവ് മാനേജർ ലൂസിയ വില്യംസ് എന്നിവർ നേതൃത്വം നൽകി.ലുലു എക്സ്ചേഞ്ച്, അൽ അൻസാരി എക്സ്ചേഞ്ച്, മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് എന്നിവയുടെ പിന്തുണയും ആഘോഷങ്ങളിലുണ്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

