ദേശീയദിനം ആഘോഷമാക്കി ശിഫ അൽ ജസീറ
text_fieldsശിഫ അൽ ജസീറ മെഡിക്കൽ ഗ്രൂപ് ദേശീയ ദിനാഘോഷത്തിൽനിന്ന്
കുവൈത്ത് സിറ്റി: കുവൈത്ത് ദേശീയദിനം ആഘോഷമാക്കി പ്രമുഖ ആതുരസേവന ദാതാക്കളായ ശിഫ അൽ ജസീറ മെഡിക്കൽ ഗ്രൂപ്. അബ്ബാസിയ ആസ്പയർ ഇന്റർനാഷനൽ ഇന്ത്യൻ സ്കൂളിൽ നടന്ന പരിപാടി കുവൈത്തിന്റെയും, ശിഫ അൽ ജസീറ മെഡിക്കൽ ഗ്രൂപ്പിന്റെയും അഭിമാനകരമായ മുന്നേറ്റത്തിന്റെ മികവ് തെളിയിക്കുന്നതായി.
ആഘോഷ പരിപാടി ഡോ.ഖാലിദ് അൽ കന്ദരി ഉദ്ഘാടനം ചെയ്തു. ശിഫ അൽ ജസീറ മെഡിക്കൽ ഗ്രൂപ് ചെയർമാൻ കെ.ടി.റബീയുള്ളയുടെ സേവനമനോഭാവത്തെയും സ്വകാര്യ ആരോഗ്യ മേഖലയെ ജീവകാരുണ്യമേഖലയായി രൂപപ്പെടുത്തുന്നതിലെ കാഴ്ചപ്പാടിനെയും അദ്ദേഹം പ്രശംസിച്ചു.
ശിഫ അൽ ജസീറ മെഡിക്കൽ ഗ്രൂപ് വൈസ് ചെയർമാൻ മുൻതസർ മജീദ്, വൈസ് ചെയർപേഴ്‌സൻ നസിഹ മുഹമ്മദ് റബീഹ് എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുത്തു. ശിഫ അൽ ജസീറ മെഡിക്കൽ ഗ്രൂപ് ഓപറേഷൻസ് ആൻഡ് ബിസിനസ് ഡെവലപ്‌മെന്റ് ഹെഡ് അസീം സേട്ട് സുലൈമാൻ മുഖ്യ പ്രഭാഷണം നിർവഹിച്ചു.
ശിഫ അൽ ജസീറ മെഡിക്കൽ ഗ്രൂപ് വിജയത്തിൽ നിർണായക പങ്ക് വഹിച്ച് സമർപ്പിത സേവനം പൂർത്തിയാക്കിയ ദീർഘകാല ജീവനക്കാരെ ചടങ്ങിൽ ആദരിച്ചു. മാധ്യമ മേഖലയിലെ മികച്ച സംഭാവനകൾ മുൻനിർത്തി ഗൾഫ് മാധ്യമം കുവൈത്ത് കൺട്രി ഹെഡ് (ബിസിനസ് സൊലൂഷൻ) സി.കെ. നജീബ്, നിക്‌സൺ ജോർജ് (സി.ഇ.ഒ കണക്ഷൻസ് മീഡിയ ഏഷ്യാനെറ്റ് കുവൈത്ത്) എന്നിവർക്കുള്ള പുരസ്കാരവും ചടങ്ങിൽ കൈമാറി.
അവാർഡ് ജേതാക്കളെയും ജീവനക്കാരെയും അവരുടെ പ്രതിബദ്ധതയ്ക്കും സമർപ്പണത്തിനും വൈസ് ചെയർമാൻ മുൻതസർ മജീദ് പ്രശംസിച്ചു. കുവൈത്തിന്റെ സമ്പന്നമായ പൈതൃകത്തിനും, പ്രവാസി സൗഹൃദ മനോഭാവത്തിനും ആദരസൂചകമായി ‘വീ ലവ് യു കുവൈത്ത്’ എന്ന വിഷ്വൽ ഡോക്യുമെന്ററിയും ചടങ്ങിൽ അവതരിപ്പിച്ചു. അസീം സേട്ട് സുലൈമാൻ തിരക്കഥയും, വിവരണവും, സംവിധാനവും നിർവഹിച്ച ഡോക്യുമെന്ററി ശ്രദ്ധേയമായി.
ഉറുമി മ്യൂസിക്കൽ ബാൻഡും ആബിദ് അൻവറും അവതരിപ്പിച്ച സംഗീത വിരുന്ന്, ശിഫ അൽ ജസീറ മെഡിക്കൽ ഗ്രൂപ്പിന്റെ വിവിധ ശാഖകളിൽ നിന്നുള്ള ജീവനക്കാരുടെ കലാപ്രകടനങ്ങൾ എന്നിവയും നടന്നു. ശിഫ അൽ ജസീറ ഫർവാനിയ അഡ്മിനിസ്ട്രേറ്റീവ് മാനേജർ സുബൈർ മുസ്‍ലിയാരകത്ത് നേതൃത്വം നൽകി. മാർക്കറ്റിംങ് ആന്റ് ബിസിനസ് ഡെവലപ്‌മെന്റ് മേധാവി മോന ഹസ്സൻ, ശിഫ അൽ ജസീറ മെഡിക്കൽ സെന്റർ ഫഹാഹീൽ അഡ്മിനിസ്ട്രേറ്റീവ് മാനേജർ ഗുണശീലൻ പിള്ള, അൽ നാഹിൽ ക്ലിനിക് അഡ്മിനിസ്ട്രേറ്റീവ് മാനേജർ വിജിത് വി നായർ എന്നിവർ സന്നിഹിതരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

