ശൈഖ് സലിം സൗദി വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
text_fieldsവിദേശകാര്യ മന്ത്രി ശൈഖ് സലിം അബ്ദുല്ല അൽ ജാബിർ അസ്സബാഹ് സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരനുമായി കൂടിക്കാഴ്ചയിൽ
കുവൈത്ത് സിറ്റി: വിദേശകാര്യ മന്ത്രി ശൈഖ് സലിം അബ്ദുല്ല അൽ ജാബിർ അസ്സബാഹ് സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരനുമായി കൂടിക്കാഴ്ച നടത്തി. സൗദി തലസ്ഥാനമായ റിയാദിൽ നടന്ന അറബ് ലീഗ് രാജ്യങ്ങൾക്കും ചെറിയ വികസ്വര പസഫിക് രാജ്യങ്ങൾക്കും വേണ്ടിയുള്ള രണ്ടാമത്തെ മന്ത്രിതല യോഗത്തിനിടയിലായിരുന്നു കൂടിക്കാഴ്ച.
കൂടിക്കാഴ്ചയിൽ, കുവൈത്തും സൗദി അറേബ്യയും തമ്മിലുള്ള ശക്തമായ ഉഭയകക്ഷി ബന്ധത്തെക്കുറിച്ചും ബന്ധം മെച്ചപ്പെടുത്താനുള്ള വഴികളെക്കുറിച്ചും, അന്താരാഷ്ട്ര സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള പൊതു ശ്രമങ്ങളെക്കുറിച്ചും ഇരുവരും ചർച്ച ചെയ്തു. 2030 റിയാദിൽ നടക്കുന്ന എക്സ്പോയിൽ സൗദി അറേബ്യക്കുള്ള പിന്തുണക്ക് മുൻഗണന നൽകുന്നു.

