Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_right...

ആ​രോ​ഗ്യ​മു​ണ്ടാ​യി​രു​ന്നെ​ങ്കി​ൽ കി​രീ​ടാ​വ​കാ​ശി​യാ​വു​മാ​യി​രു​ന്നു

text_fields
bookmark_border
ആ​രോ​ഗ്യ​മു​ണ്ടാ​യി​രു​ന്നെ​ങ്കി​ൽ കി​രീ​ടാ​വ​കാ​ശി​യാ​വു​മാ​യി​രു​ന്നു
cancel

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്ത്​ കി​രീ​ടാ​വ​കാ​ശി​യു​ടെ​യും അ​ടു​ത്ത അ​മീ​റി​െൻറ​യും സ്ഥാ​ന​ത്തേ​ക്ക്​ കു​വൈ​ത്ത്​ ഭ​ര​ണ​കു​ടും​ബം പ​രി​ഗ​ണി​ച്ചി​രു​ന്ന പ്ര​ധാ​ന പേ​രു​ക​ളി​ലൊ​ന്നാ​യി​രു​ന്നു ശൈ​ഖ്​ നാ​സ​ർ സ​ബാ​ഹ്​ അ​ൽ അ​ഹ്​​മ​ദ്​ അ​സ്സ​ബാ​ഹ്. അ​ർ​ബു​ദം ബാ​ധി​ച്ച്​ അ​വ​ശ​നാ​യി​രു​ന്ന​താ​ണ്​ ത​ട​സ്സ​മാ​യ​ത്. ശൈ​ഖ്​ മി​ശ്​​അ​ൽ അ​ൽ അ​ഹ്​​മ​ദ്​ അ​സ്സ​ബാ​ഹ്, ശൈ​ഖ്​ നാ​സ​ർ മു​ഹ​മ്മ​ദ്​ അ​സ്സ​ബാ​ഹ്, ശൈ​ഖ്​ നാ​സ​ർ സ​ബാ​ഹ്​ അ​ൽ അ​ഹ്​​മ​ദ്​ അ​സ്സ​ബാ​ഹ്​ എ​ന്നീ പേ​രു​ക​ളാ​ണ്​ കി​രീ​ടാ​വ​കാ​ശി സ്ഥാ​ന​ത്തേ​ക്ക്​ പ​രി​ഗ​ണി​ച്ചി​രു​ന്ന​ത്. ഒ​ടു​വി​ൽ ​ശൈ​ഖ്​ മി​ശ്​​അ​ൽ തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

1948 ഏ​പ്രി​ൽ 27ന്​ ​ശൈ​ഖ്​ സ​ബാ​ഹ്​ അ​ൽ അ​ഹ്​​മ​ദ്​ അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹി​െൻറ മൂ​ത്ത​മ​ക​നാ​യി ജ​നി​ച്ച ശൈ​ഖ്​ നാ​സ​ർ സ​ബാ​ഹ്​ അ​ൽ അ​ഹ​മ്മ​ദ്​ അ​സ്സ​ബാ​ഹ്​ 2017 ഡി​സം​ബ​ർ 11നാ​ണ്​ പ്ര​തി​രോ​ധ മ​ന്ത്രി​യും ഒ​ന്നാം ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യി തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​ത്.

2019 ന​വം​ബ​ർ 18ന്​ ​ശൈ​ഖ് നാ​സ​ര്‍ അ​ല്‍ സ​ബാ​ഹ് അ​ല്‍ അ​ഹ​മ​ദ്, അ​ന്ന​ത്തെ ആ​ഭ്യ​ന്ത​ര​മ​ന്ത്രി ശൈ​ഖ് ഖാ​ലി​ദ് അ​ല്‍ ജ​ർ​റാ​ഹ്​ എ​ന്നി​വ​രെ അ​മീ​ര്‍ ഇ​ട​പെ​ട്ട്​ മ​ന്ത്രി​സ​ഭ​യി​ൽ​നി​ന്ന്​ നീ​ക്കി​യി​രു​ന്നു. ട്വി​റ്റ​റി​ലൂ​ടെ പ​ര​സ്​​പ​രം വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ അ​മീ​ർ ഇ​രു​വ​രെ​യും സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്ന്​ നീ​ക്കി​യ​ത്. ര​ണ്ടു​പേ​രും രാ​ജി​വെ​ച്ച മ​ന്ത്രി​സ​ഭ​യി​ൽ ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​മാ​രാ​യി​രു​ന്നു. പി​ന്നീ​ട്​ വ​ന്ന മ​ന്ത്രി​സ​ഭ​യി​ൽ ര​ണ്ടു​പേ​ർ​ക്കും ഇ​ട​മു​ണ്ടാ​യി​ല്ല. സു​പ്രീം കൗ​ൺ​സി​ൽ ഫോ​ർ പ്ലാ​നി​ങ്​ ആ​ൻ​ഡ്​ ഡെ​വ​ല​പ്​​മെൻറ്​ വൈ​സ്​ പ്ര​സി​ഡ​ൻ​റ്​ സ്ഥാ​നം വ​ഹി​ച്ചി​ട്ടു​ണ്ട്. 2006 ഫെ​​ബ്രു​വ​രി 11ന്​ ​അ​മീ​രി ദി​വാ​ൻ കാ​ര്യ മ​ന്ത്രി​യാ​യാ​ണ്​ മ​ന്ത്രി​സ​ഭ​യി​ൽ ആ​ദ്യ​മാ​യി എ​ത്തു​ന്ന​ത്.

ദാ​ർ അ​ല അ​താ​ർ അ​ൽ ഇ​സ്​​ലാ​മി​യ ക​ൾ​ച്ച​റ​ൽ ഫൗ​ണ്ടേ​ഷ​ൻ സ്ഥാ​പ​ക​നും ര​ക്ഷാ​ധി​കാ​രി​യും, ന്യൂ​യോ​ർ​ക്ക്​ മെ​ട്രോ​പൊ​ളി​റ്റ​ൻ മ്യൂ​സി​യം ബോ​ർ​ഡ്​​ഒാ​ഫ്​ ട്ര​സ്​​റ്റി ഒാ​ണ​റ​റി അം​ഗം, കു​വൈ​ത്ത്​ റെ​ഡ്​ ക്രെ​സ​ൻ​റ്​ സൊ​സൈ​റ്റി സ്ഥാ​പ​കാം​ഗം, കു​വൈ​ത്തി അ​സോ​സി​യേ​ഷ​ൻ ഫോ​ർ ദ ​പ്രൊ​ട്ട​ക്​​ഷ​ൻ ഒാ​ഫ്​ പ​ബ്ലി​ക്​ ഫ​ണ്ട്​ സ്ഥാ​പ​കാം​ഗം, കു​വൈ​ത്ത്​ ഇ​ക്വ​സ്​​ട്രി​യ​ൻ ക്ല​ബ്​ സ്ഥാ​പ​കാം​ഗം എ​ന്നീ സ്ഥാ​ന​ങ്ങ​ൾ വ​ഹി​ച്ചി​ട്ടു​ണ്ട്.

മാ​താ​വ്​: ശൈ​ഖ ഫു​തു​വ ബി​ൻ​ത്​ സ​ൽ​മാ​ൻ അ​സ്സ​ബാ​ഹ്. ഭാ​ര്യ: ശൈ​ഖ ഹി​സ്സ സ​ബാ​ഹ്​ അ​ൽ സാ​ലിം അ​സ്സ​ബാ​ഹ്. മ​ക്ക​ൾ: ദാ​ന, അ​ബ്​​ദു​ല്ല, ബീ​ബി, സ​ബാ​ഹ്, ഫ​ഹ​ദ്, ഫി​തൂ​ഹ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story