Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഅമീറിന്​ കരുത്തുറ്റ...

അമീറിന്​ കരുത്തുറ്റ തുണയാവാൻ ശൈഖ്​ മിശ്​അൽ അസ്സബാഹ്​

text_fields
bookmark_border
അമീറിന്​ കരുത്തുറ്റ തുണയാവാൻ ശൈഖ്​ മിശ്​അൽ അസ്സബാഹ്​
cancel

കുവൈത്ത്​ സിറ്റി: നാഷനൽ ഗാർഡ്​ ഉപമേധാവി ശൈഖ്​ മിശ്​അൽ അൽ അഹ്​മദ്​ അസ്സബാഹിനെ​ കുവൈത്ത്​ കിരീടാവകാശിയായി നിശ്ചയിച്ച്​ അമീരി ഉത്തരവ്​. അന്തരിച്ച കുവൈത്ത്​ അമീർ ശൈഖ്​ സബാഹ്​ അൽ അഹ്​മദ്​ അൽ ജാബിർ അസ്സബാഹി​െൻറയും പുതിയ അമീർ ശൈഖ്​ നവാഫ്​ അൽ അഹ്​മദ്​ അൽജാബിർ അസ്സബാഹി​െൻറയും സഹോദരനായ ശൈഖ്​ മിശ്​അൽ അൽ അഹ്​മദ്​ അസ്സബാഹ്​ വ്യാഴാഴ്​ച പാർലമെൻറിൽ സത്യപ്രതിജ്​ഞ ചെയ്യും. നാഷനൽ ഗാർഡ്​ ഡെപ്യൂട്ടി ചീഫ്​ സ്ഥാനം വഹിച്ചിരുന്ന ശൈഖ്​ മിശ്​അൽ ഇനി കുവൈത്ത്​ അമീർ ശൈഖ്​ നവാഫ്​ അൽ അഹ്​മദ്​ അൽജാബിർ അസ്സബാഹിന്​ കരുത്തുപകരും. 1967 മുതൽ 1980 വരെ ജനറൽ ഇൻവെസ്​റ്റിഗേഷൻ മേധാവിയായും സേവനമനുഷ്​ടിച്ചിട്ടുണ്ട്​. ശൈഖ്​ അഹ്​മദ്​ അൽ ജാബിർ അസ്സബാഹി​െൻറ ഏഴാമത്തെ മകനായി 1940ൽ ജനിച്ച അദ്ദേഹം 1960ൽ യു.കെയിലെ ഹെൻഡൺ പൊലീസ്​ കോളജായ മുബാറകിയ സ്​കൂളിലാണ്​ പഠിച്ചത്​. 2004 ഏപ്രിൽ 13നാണ്​ കാബിനറ്റ്​ പദവിയോടെ ​നാഷനൽ ഗാർഡ്​ ഡെപ്യൂട്ടി ചീഫ്​ ആവുന്നത്​. 1973 മുതൽ കുവൈത്ത്​ പൈലറ്റ്​സ്​ അസോസിയേഷൻ ഒാണററി പ്രസിഡൻറും കുവൈത്ത്​ റേഡിയോ അമച്വർ സൊസൈറ്റി സ്ഥാപകരിലൊരാളുമാണ്​ ശൈഖ്​ മിശ്​അൽ അൽ അഹ്​മദ്​ അസ്സബാഹ്​. അച്ചടക്കവും കാര്യക്ഷമതയുള്ള സേനയായി നാഷനൽ ഗാർഡിനെ നയിച്ച അനുഭവസമ്പത്ത്​ കിരീടാവകാശിയെന്ന നിലയിൽ അമീറിന്​ മികച്ച പിന്തുണ നൽകാൻ ശൈഖ്​ മിശ്​അലിന്​ തുണയാവും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story