ശൈഖ് ഹമദ് ജാബിർ അലി അസ്സബാഹ് അമീരി ദിവാൻ കാര്യ മന്ത്രി
text_fieldsശൈഖ് ഹമദ് ജാബിർ അലി അസ്സബാഹ്, ശൈഖ് അബ്ദുൽ അസീസ് മിശ്അൽ മുബാറക് അബ്ദുല്ല അഹ്മദ് അസ്സബാഹ്
കുവൈത്ത് സിറ്റി: അമീരി ദിവാൻ കാര്യ മന്ത്രിയായി ശൈഖ് ഹമദ് ജാബർ അലി അസ്സബാഹിനെ അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് നിയമിച്ചു. ഔദ്യോഗിക ഗസറ്റിൽ ഉത്തരവ് പ്രസിദ്ധീകരിച്ചതോടെ കഴിഞ്ഞ ദിവസം അദ്ദേഹം ചുമതലയേറ്റു.
1989-ൽ കുവൈത്ത് സർവകലാശാലയിൽനിന്ന് പൊളിറ്റിക്കൽ സയൻസിൽ ബിരുദം നേടിയ ശൈഖ് ഹമദ്, 2020-21 കാലഘട്ടത്തിൽ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും, 2011ൽ വാർത്താവിനിമയ മന്ത്രിയും, 2007 മുതൽ 2011 വരെ സൗദി അറേബ്യയിലെ കുവൈത്ത് അംബാസഡറുമായും സേവനം അനുഷ്ഠിച്ചിരുന്നു. ശൈഖ് അബ്ദുൽ അസീസ് മിശ്അൽ മുബാറക് അബ്ദുല്ല അഹ്മദ് അസ്സബാഹിനെ അമീരി ദിവാന്റെ അണ്ടർസെക്രട്ടറിയായും നിയമിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

