ശൈഖ് അബ്ദുല്ല മുബാറക് സ്പോർട്സ് കോംപ്ലക്സ് തുറന്നു
text_fields ശൈഖ് അബ്ദുല്ല അൽ മുബാറക് അസ്സബാഹ് സ്പോർട്ടിങ് കോംപ്ലക്സ് ഉദ്ഘാടനം ചെയ്തപ്പോൾ
കുവൈത്ത് സിറ്റി: ശൈഖ് അബ്ദുല്ല അൽ മുബാറക് അസ്സബാഹ് സ്പോർട്ടിങ് കോംപ്ലക്സ് ഉദ്ഘാടനം ചെയ്തു. അൽ നസ്ർ സ്പോർട്സ് ക്ലബിനോടനുബന്ധിച്ചാണ് പുതിയ സ്പോർട്സ് കോംപ്ലക്സ് തുറന്നത്. കായിക മേഖലയിൽ അടിസ്ഥാന സൗകര്യ വികസനത്തിന് വിവിധ പദ്ധതികൾ ആവിഷ്കരിച്ചതായും ആസൂത്രണത്തിലുള്ള നിരവധി സ്പോർട്സ് കോംപ്ലക്സുകളിൽ ഒന്നാണ് ഇപ്പോൾ ഉദ്ഘാടനം ചെയ്തതെന്നും സ്പോർട്സ് പബ്ലിക് അതോറിറ്റി ഉപമേധാവി ഡോ. സാഖിർ അൽ മുല്ല പറഞ്ഞു.
കായിക മേഖലയുടെ പുരോഗതിക്ക് കുവൈത്ത് ഭരണകൂടത്തിെൻറ എല്ലാ പിന്തുണയുമുണ്ടാവുമെന്ന് അദ്ദേഹം പറഞ്ഞു. ശൈഖ് മുബാറക് അൽ അബ്ദുല്ല അസ്സബാഹ് സംസാരിച്ചു. പരേതനായ ശൈഖ് അബ്ദുല്ല അൽ മുബാറക് അസ്സബാഹിെൻറ പേരിൽ സ്പോർട്സ് കോംപ്ലക്സ് സാധ്യമാക്കുന്നതിന് പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അദ്ദേഹം നന്ദി അറിയിച്ചു.

