മാർച്ച് ഒന്നുമുതൽ ആട് കയറ്റുമതിക്ക് വിലക്ക്
text_fieldsകുവൈത്ത് സിറ്റി: മാര്‍ച്ച് ഒന്നുമുതല്‍ കുവൈത്തിൽനിന്ന് ആടുകളെ കയറ് റുമതി ചെയ്യുന്നത് വിലക്കി വാണിജ്യ വ്യവസായ മന്ത്രാലയം ഉത്തരവ്. ഇറക്കുമതി ചെയ്ത ആടുകളുടെ കയറ്റുമതിക്കും നിരോധനം ബാധകമാണ്. വിപണിയിൽ പ്രാദേശിക ആടുകളുടെ എണ്ണത്തിൽ വൻ കുറവ് കണ്ടെത്തിയതിനെ തുടർന്നാണ് വാണിജ്യ-വ്യവസായ മന്ത്രാലയം ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. രോഗം കാരണവും മറ്റും പല വിദേശരാജ്യങ്ങളിൽനിന്നുമുള്ള ആടുമാടുകൾക്ക് കുവൈത്തിൽ ഇറക്കുമതി വിലക്കുണ്ട്. ആടുകൾക്ക് ഏറ്റവും കൂടുതൽ ആവശ്യം നേരിടുന്ന മാസമാണ് റമദാൻ. ഇറക്കുമതി ആടുകളുടെ വരവുകുറഞ്ഞതോടെ പ്രാദേശിക ആടുകളെയാണ് മാംസത്തിനായി ഉപഭോക്താക്കൾ ഏറെ ആശ്രയിക്കുന്നത്.
പ്രാദേശിക ആടുകളുടെ കയറ്റുമതി നിയന്ത്രിച്ചില്ലെങ്കിൽ ആടുക്ഷാമം വീണ്ടും കൂടുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ. മൂന്നുമാസത്തേക്ക് ഏലം, അറബിക് കാപ്പി എന്നിവയുടെ കയറ്റുമതിയും നിരോധിക്കാന്‍ ധാരണയായിട്ടുണ്ട്. പ്രാദേശിക വിപണികളില്‍ നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിൽ ക്ഷാമം മറികടക്കാനാണ് നിയന്ത്രണം. ഏലവും കാപ്പിയും അയല്‍രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നതിനായി ചില വിതരണക്കാര്‍ സംഭരിക്കുന്നുണ്ട്. ഇത് കുവൈത്ത് വിപണിയിൽ ക്ഷാമത്തിനും വിലക്കയറ്റത്തിനും ഇടയാക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
