ആസ്ട്രേലിയയിൽനിന്ന് ആട് ഇറക്കുമതി പുനരാരംഭിക്കുന്നു
text_fieldsകുവൈത്ത് സിറ്റി: ആറുമാസത്തെ ഇടവേളക്കുശേഷം രണ്ടാഴ്ചക്കകം കുവൈത്തിലേക്ക് ആസ്ട്രേലിയയിൽനിന്ന് ആടുകൾ എത്തിത്തുടങ്ങും.
കാർഷിക, മത്സ്യബന്ധന പബ്ലിക് അതോറിറ്റിയിലെ ഉന്നതരെ ഉദ്ധരിച്ച് അൽ ഖബസ് ദിനപ്പത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
കഴിഞ്ഞ ജൂണിലാണ് ആസ്ട്രേലിയൻ സർക്കാർ കുവൈത്തിലേക്ക് ആടുകളെ കയറ്റുമതി ചെയ്യുന്ന കമ്പനികൾക്ക് വിലക്ക് ഏർപ്പെടുത്തിയത്.
രാജ്യത്തിന് ആവശ്യമായ ആടുകളിൽ നല്ലൊരു ശതമാനം ഇറക്കുമതി ചെയ്തിരുന്നത് ആസ്ട്രേലിയയിൽനിന്നാണ്. ഇത് പെെട്ടന്ന് നിലച്ചതോടെ വിപണിയിൽ വില വർധനവിനും കാരണമായി.
കുവൈത്തിൽ പ്രതിവർഷം എട്ടു ലക്ഷം ആസ്ട്രേലിയൻ ആടുകൾ അറുക്കപ്പെടുന്നുണ്ടെന്നാണ് കണക്ക്.
ഇറാൻ, സുഡാൻ, ജോർഡൻ, അസർബൈജാൻ, തെക്കൻ അമേരിക്ക എന്നിവിടങ്ങളിൽനിന്ന് എത്തിച്ചായിരുന്നു കുവൈത്ത് ഒരു പരിധിവരെ ക്ഷാമം നികത്തിയിരുന്നത്.
വിപണിയിൽ സുലഭമായി ആസ്ട്രേലിയൻ ആടുകൾ ലഭ്യമായിത്തുടങ്ങുന്നതോടെ വിലയിലും പ്രതിഫലനമുണ്ടാവുമെന്നാണ് വിലയിരുത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
